യുണൈറ്റഡ് കിങ്‌‍ഡം ഓഫ് കേരള ഒ.ടി.ടിയിലെത്തി

രഞ്ജിത്ത് സജീവനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രം യുണൈറ്റഡ് കിങ്‌‍ഡം ഓഫ് കേരള (യുകെ.ഓക്കെ) ഒ.ടി.ടിയിലെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ചെമ്പരത്തി പൂവ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന ചില വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഒരച്ഛന്റെയും മകന്റെയും സ്നേഹബന്ധത്തിലൂടെ തുടക്കമെടുക്കുന്ന ചിത്രം, രാഷ്ട്രീയവും കുടുംബ കാര്യങ്ങളും കേരളത്തിന്റെ ഇന്നത്തെ യാഥാർഥ്യങ്ങളുമെല്ലാം പറഞ്ഞുപോവുന്നു. ജോണി ആന്റണിയാണ് അച്ഛന്റെ വേഷത്തിലെത്തുന്നത്. രഞ്ജിത്ത് സജീവൻ-ജോണി ആന്റണി കോമ്പോയും പ്രേക്ഷകരുടെ ഉള്ളു തൊടും. ഇന്ദ്രൻസ്, മനോജ് കെ ജയൻ, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൺസ് പുത്രൻ, സംഗീത, സാരംഗി ശ്യാം, ഡോ. റോണി, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ് ആൻഡ് പൂയപ്പള്ളി ഫിലിംസ് ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണവും നടൻ ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണവും പകർന്നിരിക്കുന്നു.  

Tags:    
News Summary - United Kingdom of Kerala reaches OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.