ടോണി മാത്യു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'സുരഭില സുന്ദര സ്വപ്‍നം'. ചിത്രം നേരിട്ട് ഒ.ടി.ടി റിലീസായാണ് എത്തിയത്. പോൾ വിജി വർഗീസ്, രാജലക്ഷ്മി രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സാധാരണക്കാരൻ തന്റെ ഐഡന്റിറ്റി ഉറപ്പിക്കാൻ നടത്തുന്ന യാത്രയെ കുറിച്ചാണ് എന്നാണ് റിപ്പോർട്ട്.
'സുരഭില സുന്ദര സ്വപ്നം' നിലവിൽ സൺ നെക്സ്റ്റിൽ സ്ട്രീമിങ്ങിന് ലഭ്യമാണ്. ആഗസ്റ്റ് ഒന്ന് മുതൽ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങി. 'സുരഭില സുന്ദര സ്വപ്നം-സ്വന്തം ഭൂമി സ്വന്തമാക്കാനുള്ള ഒരു സാധാരണക്കാരന്റെ യാത്ര. ഇപ്പോൾ സൺ നെക്സ്റ്റിൽ കാണുക' -എന്ന പ്ലാറ്റ്‌ഫോം സോഷ്യൽ മീഡിയ ഹാൻഡിൽ ഔദ്യോഗിക അപ്‌ഡേറ്റ് പങ്കിട്ടു.
ഡയാന ഹമീദ്, സോണി സോജൻ, ബീന തങ്കച്ചൻ, സ്റ്റെബിൻ, സുബിൻ തിടനാട്, സാനു ബാബു മാമ്പറമ്പിൽ, ജയകുമാർ അരയങ്കാവ് തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പോസ്റ്റ്-പ്രൊഡക്ഷൻ ചുമതലകൾ ക്ലിന്റ് ബേബിയാണ്. ഫാന്റസി ഫ്രെയിംസിന്റെ ബാനറിൽ സുമിത് സുകുമാരനാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.