‘ദി കേരള സ്റ്റോറി’ക്ക് പുരസ്കാരം നൽകിയത് അംഗീകരിക്കാനാകില്ല; ബി.ജെ.പി ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിൻ -വി.ഡി. സതീശൻ

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന സിനിമക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമക്ക് പുരസ്കാരം നൽകിയതെന്നും അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിൻ ആണ്. ക്രൈസ്തവവേട്ടക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്.

വിഭജനത്തിന്‍റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘ്പരിവാറും കേരളത്തെ കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വിലപ്പോകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

മികച്ച സംവിധായകൻ വിഭാഗത്തിലാണ് ദ കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത്. സുധീപ് തോ സെൻ വിദ്വേഷ സിനിമ സംവിധാനം ചെയ്തത്.

Full View

കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത സിനിമക്ക്​ പുരസ്കാരങ്ങൾ നൽകിയതിലൂടെ​ ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ദി കേരള സ്റ്റോറി’ സിനിമയുടെ പേര് പരാമർശിക്കാതെയാണ്​ മുഖ്യമന്ത്രി നിലപാട്​ അറിയിച്ചത്​.

അം​ഗീകാരം ലഭിച്ചിലൂടെ വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. മലയാളികളും രാജ്യത്തെ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ സ്വരമുയർത്തണമെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അം​ഗീകാരം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. 

Tags:    
News Summary - Giving the award to 'The Kerala Story' is unacceptable - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT