ഛത്തിസ്ഗഢ് ബി.ജെ.പി പുറത്തുവിട്ട വിദ്വേഷ കാർട്ടൂൺ

‘രാഹുലും പ്രിയങ്കയും മനുഷ്യക്കടത്തുകാരുടെ കാലിൽ വീണുകിടക്കുന്നു’; വിദ്വേഷ കാർട്ടൂണുമായി ഛത്തിസ്ഗഢ് ബി.ജെ.പി

ന്യൂഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട മലയാളി കന്യാസ്ത്രീകളെയും സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാകളെയും അധിക്ഷേപിക്കുന്ന കാർട്ടൂണുമായി ഛത്തിസ്ഗഢ് ബി.ജെ.പി. മനുഷ്യക്കടത്ത് നടത്തുന്നവരെയും മതപരിവർത്തനം നടത്തുന്നവരെയും പിന്തുണക്കുന്നവരാണ് കോൺഗ്രസ് എന്ന് ബി.ജെ.പി സംസ്ഥാന ഘടകം എക്സ് പേജിലൂടെ പരിഹസിച്ചു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഭൂപേഷ് ബാഗലും കന്യാസ്ത്രീകളുടെ കാലിൽ വീണുകിടക്കുന്നതും പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ കയറിൽ കന്യാസ്ത്രീകൾ പിടിക്കുന്ന തരത്തിലുള്ള കാർട്ടൂണും ആണ് ഛത്തിസ്ഗഢ് ബി.ജെ.പി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കാർട്ടൂൺ വിവാദമായതോടെ എക്സ് പേജിൽ നിന്ന് ബി.ജെ.പി നേതൃത്വം പിന്നീട് പിൻവലിച്ചു.


അതേസമയം, ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ഇന്ന് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻ.ഐ.എ കോടതിയിലും കീഴ്കോടതികളിലും നടന്ന വാദത്തിനിടെ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീകൾക്ക് കോടതി ജാമ്യം അനുവദിച്ചത്.

ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെയാണ് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഛത്തിസ്ഗഢ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​കൾ.

Tags:    
News Summary - Chhattisgarh BJP releases hate cartoon against Rahul and Priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.