ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവുമായ ഷിബു സോറൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.  ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണിദ്ദേഹം.  ഇ​പ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം.

81കാരനായ ഷിബു സോറനെ വൃക്ക സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ജൂൺ അവസാന വാരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഏറെക്കാലമായി സ്ഥിരമായി ചികിത്സയിലായിരുന്നു ഷിബു സോറനെന്ന് മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ വിശകലനം ചെയ്യുകയാണെന്നും ആശുപത്രിയിൽ സന്ദർശിച്ചശേഷം ഹേമന്ത് പറഞ്ഞു.  38 വർഷക്കാലം ജാർഖണ്ഡ് മുക്തി മോർച്ചയെ നയിച്ച ഷിബു സോറൻ പാർട്ടിയുടെ സ്ഥാപക രക്ഷാധികാരിയായി അറിയപ്പെടുന്നു. 

അതേസമയം, മസ്തിഷ്‌കാഘാതത്തെ തുടർന്ന് ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറനെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലേക്ക് വിമാനമാർഗം കൊണ്ടുപോയെന്നും റി​പ്പോർട്ടുണ്ട്. 

Tags:    
News Summary - Shibu Soren critical: 81year old former Jharkhand CM on ventilator in Delhi hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.