ഒടുവിൽ മോചനം; കന്യാസ്ത്രീകൾ ജയിലിൽനിന്ന് പുറത്തിറങ്ങി

ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഒടുവിൽ ജയിൽ മോചനം. ശനിയാഴ്ച വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്ഗഢിലെ ദുർഗ ജയിലിൽ നിന്നും ​പുറത്തിറങ്ങിയത്. പൊലീസ് സംരക്ഷണത്തോ​ടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരെയും കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എംപിമാരും മറ്റു രാഷ്ട്രീയ നേതാക്കളും ചേർന്ന് സ്വീകരിച്ചു.

മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതി ശനിയാഴ്ച രവിലെയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം.

മൂ​ന്നാ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യി​ലാണ് വാ​ദം പൂ​ർ​ത്തി​യാ​ക്കി വി​ധി പ്രസ്താവിച്ചത്. ബി​ലാ​സ്പു​ർ എ​ൻ.​ഐ.​എ പ്ര​ത്യേ​ക കോ​ട​തി​യി​ലെ വാ​ദ​ത്തി​നി​ട​യി​ൽ ജാ​മ്യം ന​ൽ​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍ത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. ജാമ്യം ലഭിച്ചതോടെ കന്യാസ്ത്രീകൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാനാകും.

പൊലീസ് സംരക്ഷണയിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകൾ ജയിലിനു സമീപത്തെ മഠത്തിലേക്കാണ് നേരെ മടങ്ങുന്നത്. ജയിലിന് പുറത്ത് എം.പിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കന്യാസ്ത്രീകളുടെ ബന്ധുക്കൾ, മഠങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെ കഴിഞ്ഞയാഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 143 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സീ​സി സി​സ്റ്റേ​ഴ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ളെ​ന്ന് സി.​ബി.​സി.​ഐ വ​നി​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ശ പോ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​ണെ​ന്നാ​ണ് ബ​ജ്‌​രങ്​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ച​ത്.

Tags:    
News Summary - kerala nuns granted bail by NIA court and released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.