ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകി എൻ.ഐ.എ കോടതി; ഒമ്പത് ദിവസത്തിനു ശേഷം ജയിൽമോചനം

ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

മൂ​ന്നാ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യി​ലാണ് വാ​ദം പൂ​ർ​ത്തി​യാ​ക്കി വി​ധി പ്രസ്താവിച്ചത്. ബി​ലാ​സ്പു​ർ എ​ൻ.​ഐ.​എ പ്ര​ത്യേ​ക കോ​ട​തി​യി​ലെ വാ​ദ​ത്തി​നി​ട​യി​ൽ ജാ​മ്യം ന​ൽ​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍ത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. ജാമ്യം ലഭിച്ചതോടെ കന്യാസ്ത്രീകൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാനാകും.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 143 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സീ​സി സി​സ്റ്റേ​ഴ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ളെ​ന്ന് സി.​ബി.​സി.​ഐ വ​നി​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ശ പോ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​ണെ​ന്നാ​ണ് ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളുടെ സ​മ്മ​ത​പ​ത്രം ത​ള്ളി​ക്ക​ള​ഞ്ഞാണ് അ​റ​സ്റ്റ് ചെയ്തത്. ക​ന്യാ​സ്ത്രീ​ക​ളു​ടെ കൂ​ടെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​ല്ലാം 18 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണെ​ന്ന രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തും പ​രി​ഗ​ണി​ക്കാതെയാണ് അറസ്റ്റും റിമാൻഡും ചെയ്തത്. അറസ്റ്റിന് പിന്നാലെ വൻതോതിൽ കേരളത്തിലും ഡൽഹിയിലും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും ക്രിസ്ത്യൻ സഭയും ബി.ജെ.പിക്കുനേരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Tags:    
News Summary - Nuns granted bail by NIA court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.