തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് അല്ലു അർജുന്റെ 'പുഷ്പ'. ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായി മാറി. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിലെ തന്റെ 'ഊ ആണ്ടവ' എന്ന ഗാനം ഒരു തുർക്കി പോപ്പ് ആർട്ടിസ്റ്റ് കോപ്പിയടിച്ചെന്ന് ആരോപണവുമായി സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ നടന്ന ഒരു പൊതുചടങ്ങിലാണ് ദേവി ശ്രീ പ്രസാദ് ആരോപണം ഉന്നയിച്ചത്. 'പുഷ്പയിലെ 'ഊ ആണ്ടവ' എന്ന ഗാനം എല്ലാവരും ആസ്വദിച്ചു. ഇപ്പോൾ ആ ഗാനം ടർക്കിഷ് ഭാഷയിൽ കോപ്പിയടിച്ചിരിക്കുകയാണ്. ടർക്കിഷ് ഗാനം ഞങ്ങളുടേതുമായി വളരെ സാമ്യമുള്ളതാണ്. അവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. പക്ഷേ, ഞങ്ങളുടെ തെലുങ്ക് ഗാനം പകർത്തിയതിൽ എനിക്ക് അഭിമാനമുണ്ട്' -ദേവി ശ്രീ പ്രസാദ് പറഞ്ഞു.
തന്റെ പ്രസംഗത്തിൽ ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, അത് പോപ്പ് ആർട്ടിസ്റ്റായ അതിയേ സംഗീതം നൽകിയ ടർക്കിഷ് ഗാനമായ 'അൻലയാന'യാണെന്ന് നിരവധി ആരാധകർ ചൂണ്ടിക്കാട്ടി. 2024ലാണ് അതിയേ തന്റെ ഗാനമായ 'ആൻലയാന' പുറത്തിറക്കിയത്. ഇതിന് 'ഊ ആണ്ടവ' എന്ന ഗാനവുമായി സാമ്യമുണ്ടെന്ന് സമൂഹമാധ്യമത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നു. 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള അതിയേയുടെ ഗാനം ഇതുവരെ യൂട്യൂബില്‍ കണ്ടത് 1.8 മില്യണ്‍ കാഴ്ചക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.