മലയാളികൾക്ക് ആഘോഷത്തിന്‍റെ നാളുകളാണ് ഓണം. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ സാഹസം എന്ന ചിത്രത്തിലെ ഗാനം എത്തിയിരിക്കുകയാണ്. യൂത്തിന്‍റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമായ വിധത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.എൻ. റിനീഷ് നിർമിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം.
വിനായക് ശശികുമാറാണ് രചന. ബിബിൻ അശോക് ഈണമിട്ട് ഫെജോ, ഹിമ്മാ ഹിലാരി, നിന്നിത ഹിലാരി എന്നിവർ പാടിയ പറപറ പറ പറക്കണ പൂവേ ... പൂവേ ... പൂവേ ...പുവേ ... കളറാവട്ടെ... എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗാനത്തിൽ കേരളത്തിലെ പ്രധാന പല സ്ഥലങ്ങളുടെയൊക്കെ പേരെടുത്തു പറയുന്നുണ്ട്.
മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഉണ്ട്. ഹ്യൂമർ, ത്രില്ലർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിനനുയോജ്യമായ വിധത്തിൽത്തന്നെയാണ് ഗാന രംഗം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ബാബു ആന്‍റണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, ജീവ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശ്രീ, ആൻ സലിം എന്നിവരും പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം നിർണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസും അവതരിപ്പിക്കുന്നു.
തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ. സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിങ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ. മേക്കപ്പ് - സുധി കട്ടപ്പന. കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു. ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ. എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.