'രാണു ബോംബെ കി രാണു' എന്ന തെലുങ്ക് നാടോടി ഗാനം വൈറലാണ്. പുറത്തിറങ്ങി വെറും നാല് മാസത്തിനുള്ളിൽ യൂട്യൂബിൽ 400 ദശലക്ഷം ആളുകളാണ് ഈ ഗാനം കണ്ടത്. ആകർഷകമായ ഈണവും പ്രാദേശിക അന്തരീക്ഷവും കാരണം ദക്ഷിണേന്ത്യയിൽ മാത്രമല്ല, രാജ്യമെമ്പാടും ഗാനം ജനപ്രിയമായി. ഹിന്ദി ടി.വി ഷോകളിലെ സെലിബ്രിറ്റികൾ പലരും ഗാനത്തിന് നൃത്തം ചെയ്യുന്നത് വിഡിയോ വൈറലായിരുന്നു.
എന്നാൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്നത് പാട്ടിന്റെ ബജറ്റാണ്. ഇത് നിർമിക്കാൻ മൂന്ന് ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. എന്നാൽ പാട്ട് വൈറലായതോടെ യൂട്യൂബിൽ നിന്ന് മാത്രം ഏകദേശം ഒരു കോടി രൂപ നേടി. ഒരു ഘട്ടത്തിൽ, പ്രതിദിനം ഏകദേശം ഒരു ദശലക്ഷം കാഴ്ചക്കാർ ഈ ഗാനത്തിന് ലഭിച്ചിരുന്നു.
രാമു റാത്തോഡ് എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയത് കല്യാൺ കീസ് ആണ്, പ്രഭയും രാമുവും ചേർന്നാണ് ആലപിച്ചത്. ആദ്യം വെമുലവാഡയിൽ ചിത്രീകരിച്ച ഈ ഗാനത്തിന്റെ അവസാനം മെച്ചപ്പെടുത്തുന്നതിനായി ജഗിത്യാലിൽ വീണ്ടും ചിത്രീകരിച്ചു. നൃത്തച്ചുവടുകൾ രസകരവും ഉജ്ജ്വലവുമാക്കുന്നതിൽ നൃത്തസംവിധായകനായ ശേഖർ വൈറസ് മാസ്റ്റർ വലിയ പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.