അപൂർവമൊയൊരു കണ്ടെത്തൽ; നീല അസ്ഥികളും പച്ച രക്തവുമുള്ള തവളയെ കണ്ടെത്തി

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ അരുണാചൽപ്രദേശിൽനിന്ന്​ നീല അസ്ഥികളും പച്ചരക്തവും ഉള്ള അപൂർവ ഇനം തവളയെ കണ്ടെത്തി. ഡൽഹി സർവകലാശാലയിലെ ഗവേഷകരാണ് നിർണായക കണ്ടെത്തലിന് പിന്നിൽ. തെക്കുകിഴക്കൻ ഏഷ്യ, മഡഗാസ്കർ, തെക്കേഅമേരിക്ക എന്നീ വിദൂരപ്രദേശങ്ങൾ ഉൾപ്പെട്ട ലോകത്തി​െൻറ മറ്റ്ഭാഗങ്ങളിലെ ചുരുക്കം ചില സ്പീഷീസുകളിൽ മാത്രം അറിയപ്പെടുന്ന ഈ സവിശേഷ സ്വഭാവം പ്രകടിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ തവളയാണിത്. കണ്ടെത്തലുകൾ സൂടാക്സ (Zootaxa) ജേണലിൽ പ്രസിദ്ധീകരിച്ചു.

നിലവിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന 16 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന റാക്കോ ഫോറിഡേ (Rhacophoridae) കുടുംബത്തിലെ ഒരുകൂട്ടം മരത്തവളകളാണ്​ ഗ്രാസിക്സലസ് (Gracixalus) . ഈ ഗ്രൂപ്പിനെ അടുത്തിടെ ഇന്ത്യയിൽനിന്ന്​ കണ്ടെത്തി. ഇതുവരെ ഗ്രാസിക്​ സലസ്പാട്കയൻസിസ് (Gracixalus patkaiensis; പട്കായ്​ പച്ചമരത്തവള) എന്ന ഒറ്റ സ്പീഷീസ് ആണ് ഇതിനെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സ്പീഷീസ്​ കൂടെ ഉണ്ടെന്നുമാത്രമല്ല, ഗ്രാസിക്​ സലസ്മെഡോജെൻസിസും (Gracixalus medogensis; മെഡോഗ്​ ചെറിയമരത്തവള) ഉണ്ട്, മാത്രമല്ല അവയിലൊന്ന്​ നിഗൂഢമായ സ്വഭാവമുള്ളതാണ്.

 

ഇന്ത്യയിലെ നീല അസ്ഥികളും പച്ച രക്തവുമുള്ള ആദ്യത്തെ തവള

2022-ൽ ഇന്ത്യയിലെ നംദാഫ നാഷണൽ പാർക്കിൽനിന്ന്​ പട്കായ്​ പച്ചമരത്തവളയെ ഔപചാരികമായി കണ്ടെത്തിയത്. ഈ ഇനത്തെക്കുറിച്ച്​ പഠിക്കുന്നതിനിടെ, ഡൽഹി സർവകലാശാലയിലെ പ്രൊഫസറും മലയാളിയുമായ എസ്.ഡി. ബിജുവി​െൻറ നേതൃത്വത്തിലുള്ള ഗവേഷകസംഘം മറ്റൊരു ആവേശകരമായ കണ്ടെത്തൽ കൂടെ കണ്ടെത്തി. തവളുടെ നീല അസ്ഥികളും പച്ചരക്തവുമായിരുന്നു ആ സവിശേഷത.

“മുളങ്കൂട്ടത്തിൽ നിന്ന്​ വിസിൽ ശബ്​ദങ്ങൾ പുറപ്പെടുവിക്കുന്ന ഈ ചെറിയ തവളകളെ കണ്ടെത്തുന്നത് എളുപ്പമല്ല. ഒടുവിൽ ഒന്നിനെ കണ്ടെത്തിയപ്പോൾ, തവളയുടെ പൂർണമായും അർദ്ധസുതാര്യമായ ശരീരവും ബാഹ്യമായി കാണാവുന്ന നീല അസ്ഥികളും പച്ചരക്തവും കണ്ട്​ ഞങ്ങൾ അത്ഭുതപ്പെ​ട്ടെന്ന്​ എസ്​.ഡി. ബിജു പറയുന്നു. ഇന്ത്യൻ ഉഭയജീവികളെക്കുറിച്ചുള്ള എ​െൻറ മൂന്ന്​ പതിറ്റാണ്ടിലേറെക്കാലത്തെ പഠനങ്ങളിൽ ഇന്ത്യയിൽ എവിടെയും ഇത്തരമൊരു തവളയെ ഞാൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇന്ത്യ 420-ലധികം ഇനം തവളകളുടെ ആവാസകേന്ദ്രമാണ്, ഈ സ്വഭാവം കാണിക്കുന്ന ഒരേയൊരു തവള പട്കായ്​ പച്ച മരത്തവളയാണ്. ടർക്കോയ്‌സ് അസ്ഥികളുടെയും പച്ചരക്തത്തി​െൻറയും സാന്നിധ്യം ആഗോളതലത്തിൽ അപൂർവമാണ്. ഏഷ്യയിൽ വിയറ്റ്നാം, ലാവോസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാസിക്സലസ്​ ജനുസ്സിലെ മറ്റ്​ മൂന്ന്​ സ്​പീഷീസുകൾ ഉൾപ്പെടെ, രണ്ട്​ മരത്തവള ജനുസ്സുകൾ മാത്രമേ ഈ സ്വഭാവം കാണിക്കുന്നുള്ളൂ.

സമാനമായ തെക്കേഅമേരിക്കൻ തവളകളെക്കുറിച്ചുള്ള പഠനങ്ങൾ അത്തരമൊരു സ്വഭാവത്തി​െൻറ ജൈവരാസ അടിസ്ഥാനവും സാധ്യതയുള്ള പാരിസ്ഥിതിക പ്രാധാന്യവും പരിശോധിച്ചിട്ടുണ്ട്. ഇത് ഈ തവളകൾക്ക്​ ചില പരിണാമപരമായ നേട്ടങ്ങൾ നൽകുന്നുണ്ടാകാം, കൂടാതെ ഇന്ത്യയിൽനിന്നുള്ള ഈ പുതിയ കണ്ടെത്തലി​െൻറ കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമാണ്.

ലോകത്ത്​ മറ്റൊരിടത്തും കാണാത്ത നിരവധി തദ്ദേശീയ ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമായ അരുണാചൽപ്രദേശിലെ ഉഭയജീവികളെക്കുറിച്ചുള്ള ബിജുവി​െൻറ വിദ്യാർത്ഥിയായ തേജ്​ ടാജോയുടെ (Tage Tajo) പി.എച്ച്ഡി ഗവേഷണത്തി​െൻറ ഭാഗമായാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്.

ഇന്ത്യക്ക്​ പുതിയ മറ്റൊരു ചൈനീസ് ഇനം

അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി, ലോവർ ദിബാംഗ്വാലി പ്രദേശങ്ങളിലെ ഫീൽഡ്​ സർവേകളിൽ, സംഘം മറ്റൊരു സ്പീഷീസി​െൻറ രണ്ട്​ പുതിയ കൂട്ടം കണ്ടെത്തി, ശാസ്ത്രീയമായി ഗ്രാസിക്​ സലസ്മെഡോ ജെൻസിസ് എന്നറിയപ്പെടുന്ന മെഡോഗ്​ ചെറിയ മരത്തവളയുടെ വിഭാഗങ്ങളാണ് കണ്ടെത്തിയത്. 1984-ൽ ചൈനയിലെ ടിബറ്റിലെ മെഡോഗ ​േഖലയിൽനിന്നാണ് ഈ ഇനത്തെ ആദ്യമായി കണ്ടെത്തിയത്, ഒരൊറ്റ സാമ്പിൾ (specimen) അടിസ്ഥാനമാക്കിയാണ്​ ഇത്​ വിവരിച്ചത്, അതിനെക്കുറിച്ചുള്ള അറിവ്​ പരിമിതമായിരുന്നു. അരുണാചൽ പ്രദേശിൽ നിന്നുള്ള കൂട്ടമാണ് ഇന്ത്യയിൽനിന്നുള്ള ഈ ഇനത്തി​െൻറ ആദ്യ റെക്കോർഡ്, അവയുടെ ബാഹ്യരൂപവും ഡി.എൻ.എയിലെ സമാനതകളും, അതുപോലെതന്നെ ഈ ഇനത്തി​െൻറ സവിശേഷമായ വിസിൽ വിളിയിലെ സവിശേഷ സ്വഭാവവും അടിസ്ഥാനമാക്കിയാണ് ഇത്​ സ്ഥിരീകരിക്കുന്നത്.

ഒന്നിലധികം മാനദണ്ഡങ്ങൾ ഉപയോഗിച്ച്​ ജീവിവർഗങ്ങളെ മനസ്സിലാക്കുന്നത് അവയുടെ ജീവശാസ്ത്രത്തെയും സംരക്ഷണ ആവശ്യകതകളെയും കുറിച്ചുള്ള നമ്മുടെ അറിവ്​ വികസിപ്പിക്കുന്നു. ഇന്ത്യയുടെ സവിശേഷമായ ഉഭയജീവി ജന്തുജാലങ്ങളെ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും മുൻഗണന നൽകേണ്ടതുണ്ടെന്ന് അത്തരം പുതിയ കണ്ടെത്തലുകൾ കൂടുതൽ അടിവരയിടുന്നു.

Tags:    
News Summary - A rare discovery; A frog with blue bones and green blood was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.