നീലതിമിംഗലം

നീലതിമിംഗലങ്ങൾ പാട്ടുപാടുന്നത് നിർത്തിയത് എന്തുകൊണ്ട്​? ശാസ്ത്രജ്ഞർക്ക് ആശങ്ക

നീലത്തിമിംഗലങ്ങൾ പുറപ്പെടുവിക്കുന്ന ശക്തമായ ശബ്ദങ്ങൾ പങ്കാളികളുമായി ആശയവിനിമയം നടത്താൻ അവയെ സഹായിക്കുന്നു അല്ലെങ്കിൽ സമൃദ്ധമായ ഭക്ഷണം കണ്ടെത്തുന്നതിനെ സൂചിപ്പിക്കുന്നു.മനുഷ്യരുടെ പാട്ടുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് തിമിംഗലങ്ങളുടെ ഗാനങ്ങൾ. നമ്മുടെ സംഗീതം ശബ്ദ താള ലയങ്ങൾ നിറഞ്ഞതാണെങ്കിൽ തിമിംഗലങ്ങൾ പുറപ്പെടുവിക്കുന്ന ഞരക്കങ്ങൾ, സീൽക്കാരങ്ങൾ, ചൂളംവിളികൾ, മുരളലുകൾ എന്നിവ ചേർന്ന ശബ്ദ ശ്രേണിയാണ് അവരുടെ സംഗീതം. പശു ഉണ്ടാക്കുന്ന ​ശബ്ദം മുതൽ പക്ഷിയു​ടെ കരച്ചിലുകൾവരെ തിമിംഗല സംഗീതത്തിൽ ​കേൾക്കാൻ കഴിയും. ഈ ശബ്ദങ്ങൾ പത്തുകിലോമീറ്റർ അകലെ വരെ കേൾക്കാൻ കഴിയും, സമയദൈർഘ്യം കൂട്ടാനും കുറക്കാനും അവക്ക് കഴിയും.

സാധാരണ തിമിംഗല സംഗീതം ഒറ്റമൂളൽ ഒരുഅര മണിക്കൂർ നീളുകയും ചെയ്യും. ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ പാട്ടുകൾ ഡാൻസ് കളിക്കാനുള്ളതല്ല മറിച്ച് അവരുടെ ആശയവിനിമയത്തിനും ഇണചേരൽ സമയത്തും അതുമല്ലെ അല്ലെങ്കിൽ തിമിംഗലങ്ങളുടെ ദേശാടന സമയത്ത് കൂട്ടമായി സഞ്ചരിക്കുമ്പോഴും അവർ പാട്ടുപാടുന്നു. ഗവേഷകരെ സംബന്ധിച്ചിടത്തോളം, ഈ സങ്കീർണ ശബ്ദങ്ങൾ തിമിംഗലങ്ങളുടെ പെരുമാറ്റം മനസ്സിലാക്കുന്നതിനുള്ള ഒരു വഴിമാത്രമാണ്. മനുഷ്യർക്ക് ഈ സംഗീതം എന്തിനുവേണ്ടിയാണ് പുറപ്പെടുവിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല.പാട്ടുകളുടെ തരംഗ ദൈർഘ്യവും ആവൃത്തിയും തീവ്രതയും പലവിധ കാരണങ്ങൾക്കുവേണ്ടിയുള്ളതാണ് സമൃദ്ധമായ ഭക്ഷണം കാണുമ്പോൾ വലിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. സമീപകാല പഠനങ്ങളിലെ കണ്ടെത്തലിൽ ​ഗവേഷകർ ഏറെ ആശങ്കയിലാണ് കാരണം ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളും ഏറ്റവും വലിയ തിമിംഗലവുമായ നീലത്തിമിംഗലങ്ങൾ പാട്ട് നിർത്തിയിരിക്കുകയാണ്.

അവരുടെ പെട്ടെന്നുള്ള നിശ്ശബ്ദത, സമുദ്രജീവിതം അടിസ്ഥാനപരമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യു.എസിലെ കാലിഫോർണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ തിമിംഗലങ്ങളിലെ മറ്റു വിഭാഗങ്ങളിലും മാറ്റങ്ങളു​െണ്ടന്നാണ്. 2016 നും 2025 നും ഇടയിൽ നടത്തിയ രണ്ട് പഠനങ്ങളിൽ സമാന സ്വഭാവം കണ്ടെത്തിയിട്ടുണ്ട്. നീലതിമിംഗലങ്ങൾ പാട്ടുപാടുന്നത് കുറച്ചിട്ടുണ്ട്. 2016 നും 2018 നും ഇടയിൽ ന്യൂസിലാൻഡിലെ ദ്വീപുകൾക്കിടയിലുള്ള കടൽ വെള്ളത്തിൽ നടത്തിയ ആദ്യ പഠനത്തിൽ അക്കാലയളവിലെ ഭക്ഷണത്തിനും ഇണചേരലിനുമുള്ള ഗാനങ്ങൾ ഗവേഷകർ ട്രാക്ക് ചെയ്തു. ആയിരക്കണക്കിന് കിലോമീറ്ററുകളിലുള്ള ശബ്ദങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ഹൈഡ്രോഫോണുകളാണ് ഉപയോഗിച്ചത്. വിവിധ സന്ദർഭങ്ങളിലായി ഭക്ഷണലഭ്യതയുടെ കുറവുവരുമ്പോൾ ശബ്ദം കുറയുന്നതായും കണ്ടെത്തിയിരുന്നു.

നീലതിമിംഗല ഗാനത്തിന്റെ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഭക്ഷണത്തിന്റെ അഭാവമാണ്. നീലതിമിംഗലങ്ങൾ ഭക്ഷിക്കുന്ന ചെറിയ ചെമ്മീൻ പോലുള്ള ജീവികളായ ക്രില്ലുകൾ തീവ്രസമുദ്ര താപതരംഗങ്ങൾ കാരണം കൂട്ടമായി ചത്തുപോകുകയായിരുന്നു. ആ ഉഷ്ണതരംഗങ്ങൾ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്ന ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ ഭാഗമാണ്. ആഗോള താപന തോതിലെ വർധന, വാഹനങ്ങളിൽ നിന്നുയരുന്ന പുക ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് ഇവയെല്ലാം അന്തരീക്ഷത്തിലെ ചൂട് ഉയർത്തുന്നവയാണ്. 2016, 2023, 2024 ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളായി ശാസ്ത്രലോകം രേഖപ്പെടുത്തിയിട്ടുണ്ട്.

 നീലതിമിംഗലങ്ങൾ പ്രധാന ഭക്ഷണമായ ക്രിൽ ഉഷ്ണതരംഗങ്ങളിൽനിന്നുണ്ടാകുന്ന ചൂടിൽ കൂട്ടത്തോ​ടെ ചത്തുപോകുന്നതിനാൽ ഭക്ഷണത്തിനായി തിമിംഗലങ്ങൾ കൂടുതൽ സഞ്ചരിക്കേണ്ടിവരുന്നു. കൂട്ടമായി സഞ്ചരിക്കുന്ന ​ക്രിൽ ചൂടുള്ളപ്പോൾ ചിതറിപ്പോകുന്നു, ഇത് നീലതിമിംഗലങ്ങൾക്ക് അവയെ കണ്ടെത്താൻ പ്രയാസകരമാക്കുന്നു. സാധാരണയായി ക്രില്ലിന്റെ കൂട്ടത്തെ കണ്ടെത്തിയെന്ന് സൂചിപ്പിക്കാൻ നീലത്തിമിംഗലങ്ങൾ പാടുന്നു. ഭക്ഷണമില്ലെങ്കിൽ എങ്ങിനെ ആരോട് പാടാൻ .സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ ദോഷകരമായ രാസമാറ്റങ്ങൾക്ക് കാരണമാകും, ഇത് വിഷ ആൽഗകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, സമുദ്രങ്ങളിലെ സസ്തനികൾക്കും കടൽ പക്ഷികൾക്കും വിഷബാധക്കും കാരണമാകുമെന്ന് ഗവേഷകർ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. നീലത്തിമിംഗലങ്ങൾക്കും വിഷബാധക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. കാലിഫോർണിയയിൽ നടന്ന അടുത്തകാലത്തെ പഠനത്തിൽ, തിമിംഗലങ്ങൾ പാടുന്നത് കുറവായിരുന്ന ആദ്യ രണ്ട് വർഷങ്ങളിൽ, മറ്റ് മത്സ്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി. 

Tags:    
News Summary - Why have blue whales stopped singing? Scientists are concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.