പാപ്രിക്ക മുളകിന്‍റെ പ്രത്യേകത ഇതാണ്

ഒരിനം മുളകാണ് പാപ്രിക്ക (പാപ്പരിക്ക). സുഗന്ധവ്യഞ്​ജനമായി ഉപയോഗിക്കാവുന്ന ഈ മുളക് എരിവില്ലാത്തതും നല്ല ചുവപ്പ് നിറവുമായിരിക്കും. ഇന്ത്യയിൽ പാപ്രിക്ക കൃഷി വേണ്ട രീതിയിൽ പ്രചാരത്തിലായിട്ടില്ല.

ഇതിന്‍റെ കായ്കൾക്ക് നല്ല ചുവപ്പ് നിറമായതിനാൽ ഉണക്കിപ്പൊടിച്ച് പൊടിയായാണ് ഉപയോഗിക്കുന്നത്. പച്ചക്കറിയായും പാപ്രിക്ക ഉപയോഗിക്കാം. ഇത്​ ഉപയോഗിച്ച് സാലഡും അച്ചാറും ഉണ്ടാക്കാം.

സുഗന്ധവ്യഞ്​ജനമായി ഉപയോഗിക്കുന്ന പാപ്രിക്കയിൽ എരിവ് ഇല്ലാത്തതും എരിവുള്ളതുമായ രണ്ടിനങ്ങളുണ്ട്. സ്പെയിൻ, മൊ​റോക്കോ, അമേരിക്ക, മെക്സികോ, ചിലി, ഇസ്രായേൽ, ഹംഗറി, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് പാപ്രിക്ക കൂടുതലായി കൃഷി ചെയ്യുന്നത്.

Tags:    
News Summary - Paprika Farming or Green Chilli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.