കൊല്ലം മെയിൻ റോഡിലെ ബേക്കറിയിൽ
ഏത്തക്ക ഉപ്പേരി വറുക്കുന്നു
കൊല്ലം: കറുമുറെ രുചിച്ചുകഴിക്കാൻ ഏത്തക്കാ ചിപ്സ് ഇല്ലാതെ എന്ത് ഓണം മൂഡ് അല്ലെ. ഓണം വിപണി ലക്ഷ്യമാക്കി ഏത്തക്ക ഉപ്പേരി വിപണി കൂടുതൽ സജീവമായതോടെ കച്ചവടത്തിനും രുചിയേറിയിട്ടുണ്ട്. വെളിച്ചെണ്ണ വില പിടിച്ചാൽ കിട്ടാതെ കയറിനിൽക്കുന്നത് ആഘാതമേൽപ്പിച്ചത് നാടൻരുചി പരത്തുന്ന ചിപ്സ് വിപണിയെക്കൂടിയാണ്.
ശുദ്ധമായ വെളിച്ചെണ്ണയിൽ ചിപ്സ് വറുത്തുകോരിയെടുക്കുന്നത് ‘അതികഠിനം’ ആയി മാറിയിരിക്കുകയാണ്. പലയിടത്തും വെളിച്ചെണ്ണക്കൊപ്പം പാമോയിൽ പോലുള്ള കലർത്തലുകൾ കടന്നുവരുന്നുണ്ട് എന്ന പരിഭവമാണ് ചിപ്സ് പ്രേമികൾ ഈ ഓണക്കാലത്ത് പങ്കുവെക്കുന്നത്.
350-400 രൂപ വരെയാണ് സാധാരണ മാർക്കറ്റിൽ ഇപ്പോൾ ചിപ്സ് വില. എന്നാൽ, ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് വറുത്തെടുക്കുന്ന കിടിലൻ ഏത്തക്ക ചിപ്സിന്റെ രുചിയറിയാൻ ഇനിയും തുക അധികം മുടക്കേണ്ടിവരും. വെളിച്ചെണ്ണ രുചി മാത്രം നിറയുന്ന ചിപ്സിന് ഇപ്പോൾ 700 രൂപയെങ്കിലും കൊടുക്കണം. മുമ്പ് 600 രൂപക്കൊക്കെ കിട്ടിക്കൊണ്ടിരുന്നതാണ്. അപ്പോഴും ഈ വിലകൊടുത്തും നല്ല ചിപ്സ് വാങ്ങാൻ എത്തുന്നവരുടെ ഡിമാൻഡിന് കുറവില്ല എന്നതാണ് വ്യാപാരികൾക്ക് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.