ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, കുവൈത്ത് അമീർ ശൈഖ്
മിശ്അൽ അൽ അഹ്മദ്
അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഖത്തറിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ശക്തമായി അപലപിച്ചു. ഖത്തറിന്റെ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയും അമീർ അറിയിച്ചു.
ആക്രമണത്തിനു പിറകെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച അമീർ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തീരുമാനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.
ഖത്തറിനെ പിന്തുണക്കുന്നതിനായി കുവൈത്തിന്റെ എല്ലാ വിഭവങ്ങളും ലഭ്യമാക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കി.
ഖത്തറിന്റെയും കുവൈത്തിന്റെയും സുരക്ഷയും സ്ഥിരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അല്ലാഹു ഖത്തറിനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കുമെന്നും അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.