കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിൽ മാത്രം സൂക്ഷിക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി.
അംഗീകൃതമല്ലാത്ത പ്ലാറ്റ്ഫോമുകളിൽ വിദ്യാർഥികളുടെ ഡേറ്റ പങ്കിടാനാവില്ലെന്നും മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി വ്യക്തമാക്കി.
സ്കൂൾ പ്രിൻസിപ്പൽമാർ വിവരങ്ങൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ നൽകില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ മന്ത്രി വ്യക്തമാക്കി.
ഇതുസംബന്ധിച്ച നടപടികൾ പരിശോധിക്കാൻ ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പ് സ്ഥിരം ഓഡിറ്റ് നടത്തും. അധ്യാപകർക്കും ജീവനക്കാർക്കും ഡേറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. വിദ്യാർഥികളുടെ ഡേറ്റ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.