കുവൈത്ത് സിറ്റി: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നാല് നോൺ പ്രോഫിറ്റ് സംഘടനകളെ സാമൂഹികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. പിരിച്ചുവിട്ട സംഘടനകളുടെ സാമ്പത്തികവും ആസ്തികളും കണക്കാക്കി മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുന്നതിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി ഡോ. അംതാൽ അൽ ഹുവൈല പറഞ്ഞു.
സുതാര്യത നിലനിർത്തൽ, ഉത്തരവാദിത്തം, സ്ഥാപനപരമായ പ്രവർത്തനം, പൊതുതാൽപര്യ സംരക്ഷണം എന്നിവ കണക്കിലെടുത്താണ് നടപടിയെന്നും നിയമം ഉറപ്പാക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.