കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരെ പിടികൂടുന്നതിനായി ശക്തമായ പരിശോധന തുടരുന്നു. ജഹ്‌റ, ജലീബ് അൽ ഷുയൂഖ്, മഹ്ബൂല, ഖുറൈൻ മാർക്കറ്റ്, അഹ്മദി, ഫഹാഹീൽ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 192 പേർ പിടിയിലായി.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യുസുഫ് സഊദ് അസ്സബാഹിന്‍റെ നിര്‍ദ്ദേശ പ്രകാരം ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ആഭ്യന്തര മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മാർഗനിർദേശവും നേരിട്ടുള്ള തുടർനടപടികളും പരിശോധനയിലുണ്ടായി.
തൊഴിലാളികളും തൊഴിലുടമകളും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും. നിയമ ലംഘകർക്ക് ഒരു ഇളവും ഉണ്ടാകില്ലെന്നും മുന്നറിയിപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.