ആരോഗ്യ, സുരക്ഷ ലംഘനം; 43 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് താഴിട്ട് ദോഫാർ മുനിസിപ്പാലിറ്റി

സലാല: ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 43 ഭക്ഷ്യ സ്ഥാപനങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, അറവുശാലകൾ, പരമ്പരാഗത അടുക്കളകൾ, റെസിഡൻഷ്യൽ ഏരിയകളിലെ ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

മോശം ശുചിത്വ രീതികൾ, അനുചിതമായ ഭക്ഷണ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള​ും പരിശോധനയിൽ കണ്ടെത്തി.

 

ആരോഗ്യ ലംഘനങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1771 വഴിയോ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴിയോ അറിയിക്കമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.


‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന’യെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗവർണറേറ്റിലുടനീളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കിയ മുനിസിപ്പാലിറ്റി പരിശോധനകൾ തുടരുമെന്നും വ്യക്തമാക്കി.

Tags:    
News Summary - Dhofar Municipality shuts down 43 food establishments for health and safety violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.