ഗ​ൾ​ഫ് മാ​ധ്യ​മം ‘ഇന്ത്യ @ 79’ ഫ്രീ​ഡം ക്വി​സ് നാളെ മുതൽ

മസ്കത്ത്: സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഇന്ത്യ @ 79’ ഫ്രീഡം ക്വിസിന്​ വെള്ളിയാഴ്ച തുടക്കമാകും.ആഗസ്റ്റ്​ ഒന്ന് മുതൽ 30 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 30 പേർക്ക് ദിനം പ്രതിയുള്ള സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ടാകും. കൂടാതെ മൂന്നു പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ, രണ്ടു പേർക്ക് മെഗാ സമ്മാനങ്ങളും ഉൾപ്പടെ 35 പേർക്ക്​ സമ്മാനം നൽകും. ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക.

മൊഗാവിജയികൾക്കുള്ള സമ്മാനമായ ലാപ്​ടാപ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചും മറ്റൊരു ആകർഷക സമ്മാനം ’ബീമ’ ഇൻഷൂറൻസും നൽകും. ഓരോ ദിവസത്തിലെയും വിജയികൾക്ക്​ സിക്സാർ ഫുഡ്സിന്റെ ഗിഫ്റ്റ് ഹാമ്പറും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ ഗൾഫ്​ മാധ്യമം ദിനപത്രത്തിലൂടെയും www.madhyamam.com എന്ന വെബ്സൈറ്റിലൂടെയും അറിയാം. ജോയ് ആലുക്കാസ് എക്സ്ചേഞ്ച്​, ​ ബീമ ഇൻഷൂറൻസ്, അബീർ ഹോസ്പിറ്റൽ, സിക്സാർ എന്നിവയുമായി സഹകരിച്ചാണ്​ ഗൾഫ്​ മാധ്യമം ​ഫ്രീഡം ക്വിസ്​ ഒരുക്കുന്നത്​.

Tags:    
News Summary - Gulf Madhyamam 'India @ 79' Freedom Quiz to start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.