മസ്കത്ത്: ഒമാനിൽ താപനില 50 ഡിഗ്രി സെൽഷ്യസും കടന്ന് മുകളിലോട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിലാണ് രേഖപ്പെടുത്തിയത്. 50.7 ഡിഗ്രിസെൽഷ്യസ് ആണ് ഇവിടുത്തെ താപനിലയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഒമാന്റെ മറ്റു വിലായത്തുകളിലും സമാനമായ ചൂടുതന്നെയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പലയിടത്തും 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് ചൂട്.
ഹംറ അൽ ദുരു: 49.7, വാദി മാവിൽ, സുവൈഖ്: 49.6, സഹം: 49.4, ഫഹൂദ്: 49.1, ബിദ്ബിദ്: 49.0, റുസ്താഖ്: 48.8, നഖൽ: 48.7, ആമിറാത്ത്, ബൗഷർ 48.6 ഡിഗ്രിസെൽഷ്യസുമായിരുന്നു താപനില. താപനില കുതിച്ചുയരുന്ന സഹാചര്യത്തിൽ വേണ്ട മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തൊഴിലാളികൾക്ക്
കൂളിങ്ങും വെന്റിലേഷനും
തൊഴിലുടമകൾക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.