ഒമാൻ എയർപോർട്സ് അധികൃതർ കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന അറ്റകുറ്റപ്പണികൾക്ക് പുതിയ സൗകര്യം ഒരുങ്ങുന്നു. വിമാന ടയർ, ബ്രേക്ക് റിപ്പയർ എന്നിവയിൽ പ്രത്യേകമായി വർക്ക്ഷോപ് സ്ഥാപിക്കുന്നതിനായി നിക്ഷേപ ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള കരാറിൽ ഒമാൻ എയർപോർട്ട് ഒപ്പുവെച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോജിസ്റ്റിക്സ് സോണിന്റെ എയർ കാർഗോ ഗേറ്റ്വേയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് നിക്ഷേപം. ഒമാൻ എയർപോർട്സ് സി.ഇ.ഒ അഹമ്മദ് ബിൻ സഈദ് അൽ അമ്രിയും പദ്ധതി ഏറ്റെടുക്കുന്ന കമ്പനിയായ ഇ.പി.ഐ.സിയുടെ സി.ഇ.ഒ ഹുസൈൻ അബ്ദുല്ല അൽ ഹദ്ദാദും കരാറിൽ ഒപ്പുവെച്ചു. 7,274 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുന്ന പദ്ധതിക്ക് 50 ലക്ഷം റിയാലിന്റെ നിക്ഷേപ ചെലവുണ്ട്. എയർബസ് 320, ബോയിങ് 787 വിമാനങ്ങളുടെ ചക്രങ്ങളുടെയും ബ്രേക്കുകളുടെയും പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിവക്കാണ് കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.