ഒമാന്‍ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഒമാന്‍ പ്രവാസി അസോസിയേഷനും മക്ക ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷവും കുട്ടികളുടെ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. വിവിധ സംസ്ഥാനക്കാരായ നൂറോളം കുട്ടികള്‍ ചിത്രരചന മത്സരത്തില്‍ പങ്കെടുത്തു. എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഓപറേഷന് ഹെഡ് സന്തോഷ് പിള്ള, ഷോപ്പ് മാനേജര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
സീനിയര്‍ വിഭാഗത്തിൽനിന്നും അന്ന മരിയ ജോര്‍ജ്, നന്ദ പ്രേം, ബദ്ര നായര്‍, എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ആദില്‍ കുര്യന്, ആദ്യ സുഭാഷ് നായര്‍, ധ്യാന്‍ ദീപക് എന്നിവരും സബ്ജൂനിയര് വിഭാഗത്തില്‍ പ്രാര്‍ഥന പ്രമോദ്, ജെനിട്ട ജീജോ, ഇശാന് അനീഷ് എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കി. പരിപാടിയില്‍ പങ്കെടുത്ത വിവിധ രാജ്യക്കാരായ എല്ലാവര്ക്കും മധുര വിതരണവും നടത്തി.
പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. അഡ്വ. ജെസ്സി ജോസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജസീം കരിക്കോട് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.