കടൽ വഴി ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; രണ്ട് വിദേശ പൗരന്മാർ പിടിയിൽ

സൂർ: കടൽ വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് വിദേശ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സൂർ തീരത്തുനിന്ന് രണ്ട് ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടിക്കൂടുന്നത്. ബോട്ടിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് ആർ‌.ഒ‌.പി അറിയിച്ചു.

Tags:    
News Summary - Two foreign Citizens arrested for attempting to illegally enter Oman by sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.