നേതാജി കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: നേതാജി എഫ്.സി, കെ.എം.എഫ്.എ അംഗീകാരത്തോടുകൂടി നടത്തുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 24 നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മബേല എന്‍.എഫ്.സി ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ നേതാജിയുടെ ഫൗണ്ടര്‍ ബാലകൃഷ്ണന് വലിയാട്ടില്നിന്നും ക്യാപ്റ്റന്‍ ഫായിസ് ടൂര്‍ണമെന്റിന്റെ ഫസ്റ്റ് പോസ്റ്റര്‍ ഏറ്റുവാങ്ങി.
ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ഒമാനിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും മറ്റു വ്യക്തിഗത സമ്മാനങ്ങളും നല്‍കുമെന്നും കഴിഞ്ഞ സീസണുകളില്‍ തങ്ങളെ പിന്തുണച്ച് സ്പോണ്സര്മാരോടും ഓരോ വ്യക്തികളോടും നന്ദി അറിയിക്കുന്നതായും ക്ലബ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.