മസ്കത്ത്: ആഗസ്റ്റ് 22 വരെ ഒമാന്റെ പല ഭാഗങ്ങളിലും മഴക്കും കാറ്റിനും സാധ്യതയണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടാമത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ, കടൽക്ഷോഭം എന്നിവയും അനുഭവപ്പട്ടേക്കും. അൽ വുസ്ത, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകും. ചൊവ്വാഴ്ച അൽ വുസ്ത, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ കനക്കും. 10 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 37-83 വേഗതയിൽ കാറ്റ് വീശിയേക്കും. കടൽ പ്രക്ഷുബ്ധമാകും. അറേബ്യൻ കടൽത്തീരങ്ങളിൽ തിരമാല നാല് മീറ്റർവരെ ഉയരും.
ബുധനാഴ്ച മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷവും ഇടക്കിടെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ ശക്തമാകും. 10-30 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 37-83 കി.മീറ്റർ വേഗതിലയായിരിക്കും കാറ്റ് വീശുക. അറബിക്കടൽ തീരങ്ങളിൽ തിരമാലകൾ നാല് മീറ്റർ ഉയരത്തിൽ ഉയർന്നേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലും മിക്ക ഗവർണറേറ്റുകളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മഴ ശക്തമാകും. 15-40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 37 മുതൽ 83 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക . മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും കപ്പലിൽ പോകുന്നതിന് മുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.