മസ്കത്ത്: വാഹന പാർക്കിങ്ങിനായി സ്മാർട്ട്സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് വീണ്ടും ഉണർത്തി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതു പാർക്കിങ് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവും ഉപയോക്തൃസൗഹൃദവുമാക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന നിലവിലുള്ള സ്മാർട്ട് ഡിജിറ്റൽ സേവനങ്ങളെ ഇതിനായി ആശ്രയിക്കാം. ‘ബലദിയ’ ആപ്പിലൂടെയും എസ്.എം.എസ് സേവനത്തിലൂടെയും ലഭ്യമായ ഈ ഡിജിറ്റൽ സേവനങ്ങളിലൂടെ എപ്പോൾ വേണമെങ്കിലും പാർക്കിങ്ങിനായി തത്സമയം പണമടക്കാനും പുതുക്കാനും ട്രാക്ക് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. സ്മാർട്ട് സിറ്റി സേവനങ്ങൾക്കായുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈ സുസ്ഥിര പാർക്കിങ് ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ആപ് തുറക്കുക
പ്രധാന മെനുവിൽനിന്ന് ‘പാർക്കിങ്’ തെരഞ്ഞെടുക്കുക.
നിങ്ങളുടെ വാഹന പ്ലേറ്റ് നമ്പർ നൽകി ആവശ്യമുള്ള
പാർക്കിങ് സമയം നൽകി തെരഞ്ഞെടുക്കുക
വാഹന പ്ലേറ്റ് നമ്പറും ആവശ്യമുള്ള പാർക്കിങ് സമയവും ടൈപ്പ് ചെയ്ത്
90091 എന്ന നമ്പറിലേക്ക് മസേജ് അയക്കുക.
ഉടൻ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.