മസ്കത്ത്: ഓണം പ്രമാണിച്ച് കേരളത്തിലേക്കുള്ള വിമാനത്തിൽ ഓണ സദ്യ വിളമ്പി യാത്രക്കാർക്ക് ഓണ ഓർമ്മകൾ സമ്മാനിച്ചു എയർ ഇന്ത്യ എക്പ്രസ്.
മുൻകൂട്ടി ഓർഡർ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് സാമാന്യം തരക്കേടില്ലാത്ത മിനി സദ്യ വിളമ്പിയാണ് വിമാന കമ്പനി മലയാളികളുടെ ആഘോഷത്തിൽ പങ്കാളികളായത്.
ഓണ സദ്യ ലഭിക്കാൻ ഒമാനിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ മൂന്ന് റിയാലും കേരളത്തിൽനിന്ന് പുറപ്പെടുന്ന വിമാനത്തിൽ 500 രൂപയുമാണ് വില ഈടാക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്കുള്ള യാത്രക്കാർക്കാണ് ഓണ സദ്യ ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചു വരെയുള്ള യാത്രയിലാണ് മിനി സദ്യ ഒരുക്കി മലയാളികളുടെ ആഘോഷത്തിൽ എയർ ഇന്ത്യ എക്സ്പ്രസും പങ്കുചേരുന്നത്.
എയർ ഇന്ത്യയുടെ ഉപവിഭാഗമായ ഇന്ത്യൻ ബഡ്ജറ്റ് എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.