ജിദ്ദ: ഖാലിദ് ബിൻ വലീദ് അൽ റുസൂഫ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന ആറാമത് അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025 ന്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് (വെള്ളി) നടക്കും. വൈകീട്ട് ഏഴു മണിക്ക് ബി ഡിവിഷൻ ആദ്യ സെമിയിൽ ടീം യാസ് എഫ്.സി, ക്സൈക്ലോൺ മൊബൈൽ ആക്സെസ്സറിസ് ഐ.ടി സോക്കറുമായും, എട്ടു മണിക്ക് ബി ഡിവിഷൻ രണ്ടാം സെമിയിൽ ഡക്സോ പാക്ക് ന്യൂ കാസിൽ എഫ്.സി, വെൽ കണക്ട് ട്രേഡിങ്ങ് ഫ്രണ്ട്സ് ജിദ്ദയുമായും ഏറ്റുമുട്ടും. സൂപ്പർ ലീഗ് നിർണായക പോരാട്ടങ്ങളിൽ ഒമ്പതു മണിക്ക് ചാംസ് സബീൻ എഫ്.സി, എൻകംഫർട് എ.സി.സി.എ ടീമുമായുള്ള സെമിയും 10 മണിക്ക് അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സി, ടീം റിയൽ കേരളയുമായുള്ള സെമിയും നടക്കും. ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കണമെകിൽ നാലു ടീമുകൾക്കും ജയം നിർബന്ധമാണ്.
കേരളത്തിൽ നിന്നുള്ള സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ.എസ്.എൽ താരങ്ങളായ ആസിഫ് ചെറുകുന്നൻ, അർഷദ്, റിഷാദ് പുത്തൻവീട്ടിൽ, ആഷിഫ് പാലയിൽ, അമീൻ കോട്ടകുത്, മുഹമ്മദ് അജ്സൽ, നൗഫൽ പുത്തൻവീട്ടിൽ, മുഹമ്മദ് റമീഫ്, മുഹമ്മദ് അർഷാദ്, അബ്ദുൽ റഹീം തുടങ്ങി വൻ താരനിരകൾക്ക് പുറമെ ജിദ്ദ, ദമ്മാം, റിയാദ്, യാംബു എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും വിവിധ ടീമുകൾക് വേണ്ടി ബൂട്ട് അണിയും. കണികൾക്കായി ഒരുക്കിയിട്ടുള്ള ലക്കിഡ്രോ വിജയികൾക്ക് സ്കൂട്ടി, എൽ.ഇ.ഡി ടെലിവിഷൻ ഉൾപ്പടെ വിവിധ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.