കേളി അൽഖർജ് ഏരിയ സമ്മേളനം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഡിജിറ്റൽ കേരളം യാഥാർഥ്യമാക്കിയ കേരള സർക്കാറിന് അഭിവാദ്യം നേർന്ന് കേളി അൽഖർജ് ഏരിയ സമ്മേളനം. മൂന്നര പതിറ്റാണ്ടു മുമ്പ് സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറിയ കേരളം ഇപ്പോൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമാകുകയാണ്. സാമൂഹ്യനീതിയും തുല്യതയും മറ്റെല്ലാ മേഖലകളിലും കൈവരിക്കുന്നതിലുണ്ടായ നേട്ടം കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിരിക്കുകയും മറ്റൊരു വിഭാഗം അതിന്റെ പരിധിക്ക് പുറത്തായിരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ അസമത്വം ഇല്ലാതാക്കി ഡിജിറ്റൽ തുല്യത കൈവരിക്കുകയെന്ന സാമൂഹ്യലക്ഷ്യം നേടാനുള്ള കേരളത്തിന്റെ ശ്രമം ഒരു ചുവടുകൂടി കടന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾച്ചേർക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നവകേരളത്തിലേക്ക് ഒരു വലിയ ചുവട്. മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും ഉപയോഗിച്ച് വിവിധ സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കാനും ഡിജിറ്റൽ വ്യവഹാരങ്ങൾ എളുപ്പമാക്കാനും കേരളത്തിലെ മുഴുവൻ ജനങ്ങളെയും പരിശീലിപ്പിക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുകയും അത് കൈവരിക്കുകയും ചെയ്തു.
പുതിയ ഭാരവാഹികൾ (ഷബി അബ്ദുൽ സലാം, (സെക്രട്ടറി),
രാമകൃഷ്ണൻ കൂവോട് (പ്രസിഡന്റ്), ജയൻ പെരുനാട് (ട്രഷറർ)
അടിസ്ഥാന വർഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന് കേളി അൽഖർജ് ഏരിയാ സമ്മേളനം അഭിവാദ്യം ചെയ്തു. വി.എസ് അച്യുതാനന്ദൻ നഗറിൽ നടന്ന സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബി അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ ചേലക്കര താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജയൻ പെരുനാട് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
10 യൂനിറ്റിനെ പ്രതിനിധീകരിച്ച് 15 പേർ ചർച്ചയിൽ പങ്കെടുത്തു. ലിപിൻ പശുപതി, ജയൻ പെരുനാട്, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായ് എന്നിവർ മറുപടി പറഞ്ഞു. കെ.പി.എം സാദിഖ്, വർഗീസ് ഇടിചാണ്ടി, ജോസഫ് ഷാജി, ഗഫൂർ ആനമങ്ങാട്, രാമകൃഷ്ണൻ ധനുവച്ചപുരം, കിഷോർ ഇ നിസാം, ഹാരിസ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. ജയൻ അടൂർ, ഫൈസൽ ഖാൻ, റഹീം ശൂരനാട്, സനീഷ്, അജേഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഷബി അബ്ദുൽ സലാം, (സെക്രട്ടറി), രാമകൃഷ്ണൻ കൂവോട് (പ്രസിഡന്റ്), ജയൻ പെരുനാട് (ട്രഷറർ), അബ്ദുൾ കലാം, ബഷീർ (വൈസ് പ്രസി.), റാഷിദ് അലി, അബ്ദുൽ സമദ് (ജോയി. സെക്രട്ടറി), ജ്യോതി ലാൽ (ജോയി. ട്രഷറർ), ലിപിൻ പശുപതി, നൗഷാദ് അലി, ജയൻ അടൂർ, നിസാറുദ്ദീൻ, എൻ.ജി രമേശ്, റിയാസ് റസാഖ്, ശ്രീകുമാർ, ഇ. മുരളി, സജീന്ദ്രബാബു, റെജു , കെ.എസ് മണികണ്ഠൻ (കമ്മറ്റി അംഗങ്ങൾ) എന്നീ 19 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.ലിപിൻ പശുപതി, ജയൻ പെരുനാട്, റാഷിദ് അലി, ഷബി അബ്ദുൽ സലാം, ഷഫീഖ്, ബഷീർ, ഐവിൻ ജോസഫ്, എൻ.ജി രമേശ്, കലാം, മണികണ്ഠൻ, ചന്ദ്രൻ, സതീശൻ, വിനീഷ്, വേണു, ജ്യോതിലാൽ, ശ്രീകുമാർ, ജയൻ അടൂർ, ഗോപാലൻ, നാസർ പൊന്നാനി, സജീന്ദ്ര ബാബു. തിലകൻ, വിനേഷ്, റെജു എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
സമ്മേളന സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് സ്വാഗതവും പുതിയ സെക്രട്ടറി ഷബി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.