കെ.എം.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി 'ചെരാത് 2025' നൈറ്റ് ക്യാമ്പ് അബൂബക്കർ
അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി 'സംഘടനയെ സജ്ജമാക്കാം, തിരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന പ്രമേയത്തിൽ 'ചെരാത് 2025' നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതിൽ പ്രവാസികളുടെ വിഷയങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്ത സംഘടന പാർലമെൻ്റ്, വിവിധ ഗൈമുകൾ, മെഹ്ഫിൽ തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിന് മാറ്റ് കൂട്ടുന്നതായിരുന്നു.
ക്യാമ്പ് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മണ്ഡലം പ്രസിഡൻ്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ത്രൈമാസ കാമ്പയിനിന്റെ പ്രമേയ പ്രഭാഷണം കെ.എം.സി.സി മലപ്പുറം ജില്ല ഉപാധ്യാക്ഷൻ നൗഫൽ ഉള്ളാടൻ നിർവ്വഹിച്ചു. കെ.എം.സി.സി സൗദി സെക്രട്ടറി നാസർ വെളിയംകോട്, ജിദ്ദ ജനറൽ സെക്രട്ടറി വി.പി മുസ്തഫ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, മാധ്യമ പ്രവർത്തകൻ അഷ്ഫാഖ് കൊടിഞ്ഞി, റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പൊറ്റയിൽ നന്ദിയും പറഞ്ഞു. റാഫി തെന്നല, സക്കരിയ കൊടിഞ്ഞി, അഷ്റഫ് പരപ്പനങ്ങാടി, സി.വി മുജീബ്, പി.എം ബാവ, ഗഫൂർ പൂങ്ങാടൻ, മുനീർ പോക്കാട്ട്, കെ.കെ മുസ്തഫ, മുഹമ്മദാലി പരപ്പനങ്ങാടി, മുനീർ തലാപ്പിൽ, മുഹമ്മദലി കുന്നുമ്മൽ, ജാബിർ എടരിക്കോട് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.