നവോദയ ജുബൈൽ ടൗൺ ഏരിയ സംഘടിപ്പിച്ച ക്രിക്കറ്റ്
ടൂർണമെന്റിൽ വിജയികളായവർ ട്രോഫിയുമായി
ജുബൈൽ: 'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവോദയ ജുബൈൽ ടൗൺ ഏരിയ സ്പോർട്സ് കമ്മിറ്റി നടത്തിവരുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ജുബൈൽ നവോദയ ടൗൺ ഏരിയ കമ്മിറ്റിയുടെ ഒമ്പത് യൂനിറ്റുകളെ അണിനിരത്തിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
നവോദയ യൂനിറ്റ് അംഗങ്ങളും മറ്റു കളിക്കാരും ടൂർണമെന്റിന്റെ ഭാഗമായി. ഇൻഡസ്ട്രിയൽ യൂനിറ്റ് ടൂർണമെന്റിൽ വിജയികളായി. റോയൽ കമീഷൻ യൂനിറ്റ് രണ്ടാം സ്ഥാനം നേടി. ബെസ്റ്റ് ടീം ഓഫ് ദി ടൂർണമെന്റ് (സിറ്റി യൂനിറ്റ്), മാൻ ഓഫ് ദി ടൂർണമെന്റ് (വിപിൻ -ഇൻഡസ്ട്രിയൽ യൂനിറ്റ്), ബെസ്റ്റ് ബൗളർ (സരുൺ-ഇൻഡസ്ട്രിയൽ യൂനിറ്റ്), ഫൈനൽ മാൻ ഓഫ് ദി മാച്ച് (ജിബിൻ - ഇൻഡസ്ട്രിയൽ), ബെസ്റ്റ് കീപ്പർ (ഷാനു - റോയൽ കമീഷൻ യൂനിറ്റ്) എന്നിവർ ടൂർമെന്റിൽ മികച്ച പ്രകടനം നടത്തി.
ഏരിയ സ്പോർട്സ് ചെയർമാൻ അക്ഷയ് സമാപന പരിപാടിയിൽ അധ്യക്ഷതവഹിച്ചു. വിജയികൾക്കുള്ള ട്രോഫിയും മെഡലും ഏരിയ സെക്രട്ടറി രാഗേഷ്, ഏരിയ പ്രസിഡന്റ് അജയ് ആലുവ എന്നിവരും രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും മെഡലും ഏരിയ ട്രഷറർ അനിൽ പാലക്കാട്, ഏരിയ ജോയന്റ് ട്രഷറർ സലാം എന്നിവർ ചേർന്നും നൽകി. ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ സുജീഷ് കറുകയിൽ, സുബീഷ്, സുധീർ, ഹാരിസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സിജിൻ, സുന്ദരൻ, പ്രദീപ്, ആനന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.