സൗദിയില്‍ വേനല്‍ക്കാല ഓഫറുകളുമായി ‘സമ്മര്‍ വിത്ത്​ ലുലു’

റിയാദ്: സൗദിയില്‍ വേനല്‍ക്കാലം ഓഫര്‍കാലമാക്കി മാറ്റി ‘സമ്മര്‍ വിത്ത്​ ലുലു.’ രാജ്യത്തെ ലുലു ഹൈപ്പർ മാര്‍ക്കറ്റുകളിലുടനീളം ഷോപ്പിങ്​ ആഘോഷമാക്കാന്‍ എല്ലാ കാറ്റഗറികളിലും വന്‍ ഓഫറുകളും സമ്മാന പദ്ധതികളുമുണ്ടായിരിക്കും. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലൂക്കാസുമായി സഹകരിച്ചാണ് ‘സമ്മര്‍ വിത്ത്​ ലുലു’ സമ്മാനങ്ങളും ഓഫറുകളും ഒരുക്കിയിരിക്കുന്നത്.

ജൂലൈ ഒമ്പത്​ മുതല്‍ ആഗസ്​റ്റ്​ 26 വരെ നീണ്ടുനില്‍ക്കുന്ന ‘സമ്മര്‍ വിത്ത്​ ലുലു’ സൗദിയില്‍ ഷോപ്പിങ്​ ആഘോഷം തീര്‍ക്കും. വേനല്‍ക്കാല ഓഫറുകള്‍ എന്നതിലുപരി ആഡംബര സമ്മാനങ്ങളും കുടുംബ സൗഹൃദ ആഘോഷങ്ങളുമാണ് കാമ്പയിനെ ആകര്‍ഷകമാക്കുന്നത്. 10 ലക്ഷം റിയാല്‍ മൂല്യമുള്ള ഡയമണ്ട് സമ്മാനങ്ങള്‍, നെക്​ലസുകള്‍, ആഭരണങ്ങള്‍, എക്സ്ക്ലൂസീവ് ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി ലുലുവിലെ വേനല്‍ക്കാല ഓഫറുകള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം.


ഷോപ്പിങ്ങിനെത്തുന്ന ഉപഭോക്താക്കളെ അവരവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്​ടങ്ങള്‍ക്കും അനുസരിച്ച് ഒരേസമയം എല്ലാ കാറ്റഗറികളിലും വേറിട്ട വേനല്‍ക്കാല ഓഫറുകളും ഡീലുകളും അപ്രതീക്ഷിത സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്. ലുലു സമ്മര്‍ സ്​റ്റൈല്‍, ലുലു സീസണ്‍ ടു ഗ്ലോ, ഹെല്‍ത്തി ഈറ്റ്സ്, ഗെയിം ഓണ്‍, ചില്ലൗട്ട് വിത്ത്​ സ്കൂപ്സ്, ചില്‍ മോഡ് ഓണ്‍, കൂള്‍ വിത്ത്​ നേച്ചര്‍, ലുലു സ്വീറ്റ് സിംഫണി, ഹെല്ലോ സമ്മര്‍ എന്നിങ്ങനെയാണ് വ്യത്യസ്ത കാറ്റഗറികളിലുള്ള ഡീലുകള്‍.

ലുലു സമ്മര്‍ സ്​റ്റൈലിന്‍റെ ഭാഗമായി വേനല്‍ക്കാല വസ്ത്രങ്ങള്‍, ട്രെന്‍ഡിങ്​ ഫാഷന്‍ തുണിത്തരങ്ങള്‍ തുടങ്ങിയവ അത്യാകര്‍ഷക വിലക്കിഴിവില്‍ ലുലു ഫാഷന്‍ സ്​റ്റോറില്‍നിന്ന് സ്വന്തമാക്കാനാകും. പേഴ്സണൽ കെയറി​ന്‍റെയും സ്‌കിൻ കെയറി​ന്‍റെയും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങള്‍ മികച്ച ഓഫറില്‍ നല്‍കുന്നതാണ് ലുലു സീസണ്‍ ടു ഗ്ലോ കാമ്പയിന്‍. ആരോഗ്യകേന്ദ്രീകൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ഹെല്‍ത്തി ഈറ്റ്സും ഐസ്ക്രീം വൈവിധ്യങ്ങളുമായി ചില്ലൗട്ട് വിത് സ്കൂപ്സും ശരീരം തണുപ്പിക്കുന്ന പാനീയങ്ങളുമായി ചില്‍ മോഡ് ഓണും പഴവർഗങ്ങളുടെ ശേഖരവുമായി കൂള്‍ വിത് നേച്ചറും മധുരപലഹാരങ്ങളുമായി ലുലു സ്വീറ്റ് സിംഫണിയും അടക്കമുള്ള ഷോപ്പിങ്​ കാമ്പയിനുകളിലൂടെ വേനല്‍ക്കാലത്തെ ഭക്ഷണാവശ്യങ്ങള്‍ക്കെല്ലാം ഉപഭോക്താക്കള്‍ക്ക് ഇക്കാലയളവില്‍ വന്‍ ലാഭം നേടാം.

ഇതിനെല്ലാം പുറമെ ഗെയിം ഓണ്‍, ഹെല്ലോ സമ്മര്‍ ഡീലുകളിലൂടെ ഗെയിമിങ്ങിനായുള്ള ഗാഡ്ജറ്റുകളും ആക്‌സസറികളും അനുയോജ്യമായ ബ്രാന്‍ഡഡ് സണ്‍ഗ്ലാസുകളും വന്‍ ഓഫറുകളില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ സമ്മര്‍ കാര്‍ണിവല്‍, ഗെയിമിങ്​ മത്സരങ്ങള്‍, ഫാമിലി ഫണ്‍ സോണുകള്‍ തുടങ്ങിയവയും ‘സമ്മര്‍ വിത്ത്​ ലുലു’ ഷോപ്പിങ്​ ആഘോഷം ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരമുള്ളതാക്കും.

Tags:    
News Summary - 'Summer with Lulu' with summer offers in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.