അജ്മാന്: സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയിൽ 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1212 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. സംരംഭകത്വ മേഖലയെ പിന്തുണക്കുന്നതിനും ദേശീയപദ്ധതികളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായ തഅസീസ് പദ്ധതിയുടെ ഭാഗമായാണ് അജ്മാൻ സാമ്പത്തിക വികസന വകുപ്പ് പരിശോധന സംഘടിപ്പിച്ചത്. ഇമാറാത്തി സംരംഭകരെ പ്രാദേശിക വിപണിയിൽ ഫലപ്രദമായി ഇടപഴകുന്നതിന് ശാക്തീകരിക്കുകയും യോഗ്യരാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
നവീകരണത്തിലും മികവിലും അധിഷ്ഠിതമായ മത്സരാധിഷ്ഠിത ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് കാമ്പയിന്. തഅസീസ് പ്രോഗ്രാമിന് കീഴിൽ സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സമഗ്ര പരിശോധന കാമ്പയിൻ നടപ്പിലാക്കുമെന്ന് വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പ് അംഗീകരിച്ച ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.