അബൂദബി അൽ കസ്നാ മജിലിസിൽ നടന്ന ചടങ്ങിൽ മലികുൽ മുളഫർ അവാർഡ് പ്രഖ്യാപിക്കുന്നു
അബൂദബി: പ്രവാചക ദർശന പ്രചാരണങ്ങളുടെയും പ്രകീർത്തന വ്യാപനത്തിന്റെയും വഴിയിൽ വിശിഷ്ട സേവനം കാഴ്ചവെച്ച വ്യക്തിത്വങ്ങൾക്ക് പൊന്നാനി അസ്സുഫ ദർസ് നൽകുന്ന മലികുൽ മുളഫർ അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിക്കും. അവാർഡ് കമ്മിറ്റി മുഖ്യരക്ഷാധികാരിയും യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവുമായ സയ്യിദ് അലിയ്യുൽ ഹാഷി അബൂദബി അൽ കസ്നാ മജിലിസിൽ നടന്ന ചടങ്ങിൽ അവാർഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 19ന് പൊന്നാനി കടപ്പുറത്ത് നടക്കുന്ന മീലാദ് സമ്മിറ്റിൽ അവാർഡ് കാന്തപുരത്തിന് സമ്മാനിക്കും. അവാർഡ് പ്രഖ്യാപന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജഅഫർ സഖാഫി കൈപ്പമംഗലം, അബൂദബി മർകസ് പ്രസിഡന്റ് ഉസ്മാൻ സഖാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.