ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ നടന്ന ഔഡിയുടെ പുതിയ മോഡലായ ആർ.എസ് 7 കൈമാറ്റ ചടങ്ങിൽ ദുബൈ പൊലീസിലേയും അൽ നബൂദ ഓട്ടോമൊബൈൽസിലെയും പ്രതിനിധികൾ
ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോൾ കാറുകളുടെ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. ഔഡിയുടെ പുതിയ മോഡലായ ആർ.എസ് 7 ആണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്. ഫ്യൂച്ചർ മ്യൂസിയത്തിൽ നടന്ന വാഹന കൈമാറ്റ ചടങ്ങിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഈദ് മുഹമ്മദ് താനി, ട്രാൻസ്പോർട്ട് ആൻഡ് റസ്ക്യൂ ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ റാശിദ് അൽ ഫലാസി, ജോൻ ഷീഡ്ജൻ അൽ നബൂദ ഓട്ടോ മൊബൈൽസിലെ മുതിർന്ന പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഔഡിയുടെ ഏറ്റവും ആകർഷകമായ മോഡലാണ് ആർ.എസ്7. 630 ഹോസ്പവറും 850 എൻ.എം ടോർക്കും ഉദ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മതി. സുരക്ഷ ഉൾപ്പെടെ നിരവധി മികവുറ്റ സവിശേഷതകളും വാഹനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.