അബൂദബി: അവഹേളിച്ചതിനും അസഭ്യവര്‍ഷം നടത്തിയതിനും യുവാവിനോട് പരാതിക്കാരിയായ യുവതിക്ക് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും പരാതിക്കാരിയുടെ കോടതിച്ചെലവ് വഹിക്കാനും ഉത്തരവിട്ട് അബൂദബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി. യുവതി ആദ്യം കീഴ്കോടതിയെ സമീപിച്ചെങ്കിലും പ്രതിയെ വെറുതെ വിടുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷന് ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചതോടെ അപ്പീല്‍ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. ഈ ഉത്തരവ് പരമോന്നത കോടതിയും ശരിവെച്ചു. പ്രതിയുടെ പ്രവൃത്തിയിലൂടെ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 60,000 ദിര്‍ഹം ഈടാക്കി നല്‍കണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, യുവാവിന്റെ പ്രവൃത്തിയിലൂടെ യുവതിക്ക് സാമ്പത്തികനഷ്ടം സംഭവിച്ചതിന് തെളിവുകളില്ലെന്ന് കണ്ടെത്തിയ കോടതി 25,000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമാണെന്ന് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.