ഷാർജ: കൽബയുടെ പ്രാന്തപ്രദേശമായ അൽ ദാഹിയാത്തിൽ പുതിയ റെസിഡൻഷ്യൽ മേഖല നിർമിക്കുന്നതിനുള്ള പദ്ധതിക്ക് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 190 ഭവനങ്ങൾ, പാർക്ക്, പള്ളികൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 54 വീടുകൾ നിർമിക്കും. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ പ്രോഗ്രാമിൽ നടന്ന ഫോൺ പരിപാടിയിൽ ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹൗസിങ് ചെയർമാൻ എൻജിനീയർ ഖാലിദ് ബിൻ ബുതി അൽ മുഹൈരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.