ദുബൈ: വെള്ളിയാഴ്ച രാജ്യത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട വേനൽമഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഉച്ചയോടുകൂടിയായിരിക്കും കിഴക്കൻ മേഖലകളിൽ മഴ ലഭിക്കുക. പൊതുവെ വെള്ളിയാഴ്ച ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. ഉച്ചയോടെ മഴമേഘങ്ങൾ രൂപവത്കൃതമാവുകയും മഴയായി പരിണമിക്കുകയും ചെയ്യുമെന്ന് എൻ.സി.എം വ്യക്തമാക്കി. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. പകൽസമയങ്ങളിൽ പൊടിപടലങ്ങൾ വീശുകയും ചെയ്യും.
അറേബ്യൻ ഗൾഫും ഒമാൻ സമുദ്രവും സാധാരണ നിലയിലായിരിക്കും. അബൂദബിയിലെ ചില പ്രദേശങ്ങളിൽ ചൂട് 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. റാസൽഖൈമയിൽ താപനില 26 ഡിഗ്രിയായികുറയും. ചൊവ്വാഴ്ചയും ബുധനഴ്ചയും ചിലയിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. ഷാർജ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ നേരിയതും ശക്തവുമായ മഴയും ലഭിച്ചിരുന്നു. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഹത്ത പരിസരങ്ങളിലും ശക്തമായ വേനൽമഴ പെയ്തിരുന്നു. കനത്ത വേനലിൽ മഴ പെയ്യുന്നത് ആശ്വാസകരമെങ്കിലും കാഴ്ചകൾ കാണാൻ മഴയുള്ള സമയങ്ങളിൽ വാഹനം പതുക്കെ ഓടിക്കുന്നതും പെട്ടെന്ന് ബ്രേക്കിടുന്നതും അപകടത്തിനിടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.