ദുബൈ: നബിദിന അവധിദിനമായ വെള്ളിയാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). മൾടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ, അൽഖൈൽ ഗേറ്റ് പാർക്കിങ്(നമ്പർ 365) എന്നിവയിൽ സൗജന്യം ലഭിക്കുകയില്ല. ശനിയാഴ്ച മുതൽ വീണ്ടും പാർക്കിങ് നിരക്ക് ഈടാക്കിത്തുടങ്ങും.
ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെൻററുകൾ വെള്ളിയാഴ്ച അവധിയായിരിക്കും. അതേമസയം ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ തവാർ, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളിൽ മുഴു സമയവും പ്രവർത്തനമുണ്ടാകും. നബിദിനത്തോട് അനുബന്ധിച്ച് ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ കൂടുതൽ സമയം സർവീസ് നടത്തും.
രാവിലെ അഞ്ചമുതൽ പുലച്ചെ ഒരു മണി വരെയാണ് മെട്രോ ട്രെയിൻ സർവീസ് നടത്തുക. ദുബൈ ട്രാം രാവിലെ ആറുമുതൽ പുലർച്ചെ ഒരു മണിവരെയും സർവീസ് നടത്തും. ബസ് സർവീസുകളുടെ സമയം സഹ്ൽ ആപ്പിലും മറൈൻ സർവീസുകളുടെ സമയക്രമം ആർ.ടി.എ വെബ്സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.