Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനബിദിനം: ദുബൈയിൽ...

നബിദിനം: ദുബൈയിൽ പാർക്കിങ്​ സൗജന്യം

text_fields
bookmark_border
parking
cancel

ദുബൈ: നബിദിന അവധിദിനമായ വെള്ളിയാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ). മൾടി ലെവൽ പാർക്കിങ്​ സൗകര്യങ്ങൾ, അൽഖൈൽ ഗേറ്റ്​ പാർക്കിങ്​(നമ്പർ 365) എന്നിവയിൽ സൗജന്യം ലഭിക്കുകയില്ല. ശനിയാഴ്ച മുതൽ വീണ്ടും പാർക്കിങ്​ നിരക്ക്​ ഈടാക്കിത്തുടങ്ങും.

ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ്​ സെൻററുകൾ വെള്ളിയാഴ്ച അവധിയായിരിക്കും. അതേമസയം ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ തവാർ, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്​ കസ്റ്റമർ ഹാപ്പിനസ്​ സെന്‍ററുകളിൽ മുഴു സമയവും പ്രവർത്തനമുണ്ടാകും. നബിദിനത്തോട്​ അനുബന്ധിച്ച്​ ദുബൈ മെട്രോ റെഡ്​, ഗ്രീൻ ലൈനുകളിൽ കൂടുതൽ സമയം സർവീസ്​ നടത്തും.

രാവിലെ അഞ്ചമുതൽ പുലച്ചെ ഒരു മണി വരെയാണ്​ മെട്രോ ട്രെയിൻ സർവീസ്​ നടത്തുക. ദുബൈ ട്രാം രാവിലെ ആറുമുതൽ പുലർച്ചെ ഒരു മണിവരെയും സർവീസ്​ നടത്തും. ബസ്​ സർവീസുകളുടെ സമയം സഹ്​ൽ ആപ്പിലും മറൈൻ സർവീസുകളുടെ സമയക്രമം ആർ.ടി.എ വെബ്​സൈറ്റിലും ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiparkinggulfUAEProphet's Day
News Summary - Prophet's Day: Parking is free in Dubai
Next Story