ഷാർജ: വൻ വിലക്കുറവും ഓഫറുകളുമായി ഷാർജ എക്സ്പോ സെന്ററിൽ വീണ്ടും ലിസ് എക്സിബിഷൻ ഒരുക്കുന്ന ‘സമ്മർ ബാക്ക് ടു സ്കൂൾ സെയിലി’ന് തുടക്കം. വ്യാഴാഴ്ച ആരംഭിച്ച മേള ആഗസ്റ്റ് 10വരെ നീണ്ടുനിൽക്കും. യു.എ.ഇയിൽ സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ വസ്തുക്കളുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
പുസ്തകങ്ങൾ മുതൽ ഫാഷൻ, വീട്ടുപകരണങ്ങൾ, ലൈഫ്സ്റ്റൈൽ, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരം കുറഞ്ഞ വിലയിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്. ആദ്യദിനത്തിൽ തന്നെ ധാരാളം സന്ദർശകരാണ് മേളയിലെത്തിയത്. എക്സ്പോ സെന്ററിലെ ഹാൾ 5, 6 എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ രാത്രി 11വരെയാണ് മേള അരങ്ങേറുന്നത്.
മേളയിൽ പ്രവേശനത്തിന് 5 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ്ങും സൗജന്യമാണ്. ബി.ബി.ഇസെഡ്, പുൾ ആൻഡ് ബിയർ, ബെർഷ്ക, സ്കെച്ചേഴ്സ്, എൽ.സി വൈകികി, ബേബിഷോപ്പ്, അൽ മുഖാലാത് പെർഫ്യൂം, സ്പ്ലാഷ്, കിയാബി, ഗിഫ്റ്റ് സോൺ തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.