ഫിറ്റ്നസിനും പോഷകത്തിനും മുഖ്യപരിഗണന നൽകിയാകും കായികതാരങ്ങളുടെ ഭക്ഷണം. പ്രത്യേകിച്ച് ദിവസത്തെ ആദ്യ ഭക്ഷണമാണെങ്കിൽ ശ്രദ്ധ കൂടും. ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ നാലുവർഷമായി ഒരേ ഭക്ഷണമാണ് കഴിക്കുന്നതത്രെ.
‘‘നാലു വർഷമായി ഇതാണെന്റെ പ്രഭാത ഭക്ഷണം: നാലു പുഴുങ്ങിയ മുട്ട ഉപ്പും കുരുമുളകു പൊടിയും വിതറിയത്, ഒരു അവക്കാഡോ, ഒരു ഗ്ലാസ് പ്രോട്ടീൻ ഷേക്ക്, ഏതെങ്കിലും ഒരു പഴം കട്ട് ചെയ്തതും. ഇതായാൽ എന്റെ ബ്രേക്ഫാസ്റ്റായി’’ -രാഹുൽ പറയുന്നു.
അതേസമയം, പ്രോട്ടീൻ പൗഡറുകളും സ്റ്റിറോയ്ഡുകളും കഴിക്കുന്ന ചെറുപ്പക്കാരിൽ (20 വയസ്സിൽ താഴെ) എല്ലുകൾക്ക് പ്രശ്നങ്ങൾ കൂടുതൽ കാണുന്നതായി, ഈയിടെ നടന്ന അസ്ഥി രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.