ബംഗളൂരു: കർണാടക സർക്കാറിന്റെ ഡ്രഗ് പരിശോധന ലബോറട്ടറി ബുധനാഴ്ച 14 വ്യത്യസ്ത കമ്പനികൾ നിർമിച്ച 14 മരുന്നുകൾ ‘നിലവാരമില്ലാത്തവ’’യാണെന്ന് പ്രഖ്യാപിച്ചു. ഈ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും സംഭരിക്കുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ, മരുന്ന് ഭരണ വകുപ്പ് രസതന്ത്രജ്ഞർ, മൊത്തക്കച്ചവടക്കാർ, ഡോക്ടർമാർ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ എന്നിവക്ക് നിർദേശം നൽകി.
‘‘എന്തെങ്കിലും സ്റ്റോക്ക് ഉണ്ടെങ്കിൽ, ബന്ധപ്പെട്ട പ്രദേശത്തെ ഡ്രഗ്സ് ഇൻസ്പെക്ടറെയോ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളറെയോ അറിയിക്കണമെന്ന് ബുധനാഴ്ച സർക്കാർ പുറത്തിറക്കിയ പ്രത്യേക വാർത്തക്കുറിപ്പിൽ ജനങ്ങളോട് അഭ്യർഥിച്ചു. ഈ മരുന്നുകളോ സൗന്ദര്യവർധക വസ്തുക്കളോ ഉപയോഗിക്കരുതെന്നും പൊതുജനങ്ങളോട് നിർദേശിച്ചു.
നിലവാരമില്ലാത്ത മരുന്നുകളിൽ അൾട്രാ ലബോറട്ടറീസ് (ബാച്ച് നമ്പർ: കെI124110), ടാം ബ്രാൻ ഫാർമസ്യൂട്ടിക്കൽസ് എന്നിവ നിർമിക്കുന്ന കോമ്പൗണ്ട് സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷൻ ഐ.പി (ഇഞ്ചക്ഷനുള്ള റിംഗർ-ലാക്റ്റേറ്റ് ലായനി), അബാൻ ഫാർമസ്യൂട്ടിക്കൽസിന്റെ പോമോൾ-650 (പാരസെറ്റമോൾ ടാബ്ലെറ്റുകൾ ഐ.പി 650 എംജി) (ബാച്ച് നമ്പർ: 13-4536), ബയോൺ തെറാപ്യൂട്ടിക്സ് ഇന്ത്യയുടെ എം.ഐ.ടി.ഒ.ക്യു 7 സിറപ്പ് (ബാച്ച് നമ്പർ: സി.എച്ച്.എസ്-40170) എന്നിവ ഉൾപ്പെടുന്നു.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.