രാവിലെ കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും. ദിവസവും ഒന്നോ രണ്ടോ കപ്പ് കട്ടൻകാപ്പി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾമൂലമുള്ള മരണ സാധ്യത കുറയ്ക്കുമെന്നാണ് ടഫ്റ്റ്സ് സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിലെ കണ്ടെത്തൽ.
പഞ്ചസാരയും പൂരിത കൊഴുപ്പും കുറഞ്ഞ അളവിൽ ചേർത്ത കാപ്പി കുടിക്കുന്നവരിൽ, കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച്, ഇത്തരത്തിലുള്ള മരണസാധ്യത 14 ശതമാനം കുറവായിരുന്നു. ദിവസവും 2 മുതൽ 3 കപ്പ് വരെ കാപ്പി കുടിക്കുന്നവരിൽ അസുഖബാധയിൽനിന്നുള്ള മരണ സാധ്യത 17 ശതമാനമായും കുറയുന്നു. എന്നാൽ, ഉയർന്ന അളവിൽ പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയ കാപ്പി കുടിക്കുന്നവരിൽ ഇത് വിപരീതമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.