പ്രതീകാത്മക ചിത്രം

അമേരിക്കക്കാർ ഒരു വർഷം കഴിക്കുന്നത് 358 ദശലക്ഷം കിലോഗ്രാം മധുരം

ചിലർ പേസ്ട്രിയും കാപ്പിയും കഴിച്ചാണ് ദിവസം തുടങ്ങുന്നത്. എന്നാൽ മറ്റുചിലർ പഞ്ചസാര വളരെ കുറച്ച് മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളൂ. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭക്ഷണത്തിന്‍റെ തെരഞ്ഞെടുപ്പുകളെ സ്വാധിനിക്കാൻ സാധ്യതയുണ്ടോ? എന്നാൽ നിങ്ങൾ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ കാലാവസ്ഥാ വ്യതിയാനം രൂപപ്പെടുത്തുന്നുവെന്നാണ് പുതിയ പഠനം.

അമേരിക്കയിലെ ആഗോളതാപനത്തിന്‍റെ തോത് കൂടുന്നത് രാജ്യത്ത് ആളുകൾ മധുരം കഴിക്കുന്നത് കൂട്ടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. താപനില ഉയരുന്നതിനനുസരിച്ച് അമേരിക്കക്കാർ മധുര പാനീയങ്ങളും ഫ്രോസൺ ഡെസേർട്ടുകളും കഴിക്കുന്നത് വർധിക്കുന്നു.

15 വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്നതിനേക്കാൾ 100 ദശലക്ഷം പൗണ്ടിലധികം പഞ്ചസാര (358 ദശലക്ഷം കിലോഗ്രാം) ഒരു വർഷം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന മാസികയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം കാണിക്കുന്നത്. യു.എസിലെയും യു.കെയിലെയും ഒരു സംഘം ഗവേഷകരാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം നിങ്ങൾ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ രൂപപ്പെടുത്തുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.' സതാംപ്ടൺ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡുവോ ചാൻ പറഞ്ഞു. താപനില കൂടുന്നതിനനുസരിച്ച് ആളുകൾ കൂടുതൽ മധുരമുള്ള പാനീയങ്ങൾ കുടിക്കാൻ പ്രവണത കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസേന ഇത്തരത്തിൽ കുറഞ്ഞ അളവിൽ കഴിക്കുന്ന മധുരം ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രതിദിനം പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്ക് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും. അമേരിക്കക്കാർക്കിടയിൽ പൊണ്ണത്തടി കൂടുന്നതിന് ഇത് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

2004 മുതൽ 2019 വരെയുള്ള 40,000 മുതൽ 60,000 വരെ അമേരിക്കൻ കുടുംബങ്ങളുടെ ഉപഭോഗത്തിന്‍റെ വിശദമായ രേഖകളും കാലാവസ്ഥ മാറ്റങ്ങളും താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയിരിക്കുന്നത്. യു.എസിലെ ആളുകൾ ദാഹിക്കുമ്പോൾ പഞ്ചസാര ചേർത്ത സോഡ കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് താൻ പഠനത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതെന്ന് ഗവേഷക പാൻ ഹി പറഞ്ഞു.

പുരുഷന്മാരാണ് കൂടുതൽ പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുന്നത്. സമ്പന്നരെ അപേക്ഷിച്ച് ദരിദ്രര കുടുംബങ്ങളിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ഓഫിസ് ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് പുറം ജോലികൾ ചെയ്യുന്നവർ മധുരപാനീയങ്ങൾ കുടിക്കുന്നത് കൂടുതലാണ്. വിദ്യാഭ്യാസം കുറവുള്ളവരിലും മധുരപാനീയങ്ങൾ കുടിക്കുന്നത് കൂടുതലാണ്. ഏഷ്യൻ അമേരിക്കക്കാരിൽ മധുരം കഴിക്കുന്നത് പൊതുവെ കുറവാണ് എന്നാണ് കണ്ടെത്തൽ. 

ഓഫിസ് ജോലികൾ ചെയ്യുന്നവരിൽനിന്ന് വ്യത്യസ്തമായി പുറം ജോലികളിൽ ഏർപെടുന്നവർക്ക് കൂടുതൽ ക്ഷീണം അനുഭവപെടുന്നതിനും താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനം നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. അതിനാൽ അവർ ദാഹം അകറ്റുന്നതിനും ക്ഷീണം കുറക്കുന്നതിനുമായി സോഫ്റ്റ് ഡ്രിങ്സ് പോലുള്ള പാനീയങ്ങൾ കുടിക്കുന്നു. ഭാവിയിൽ ചൂട് കൂടുന്നതിനനുസരിച്ച് പഞ്ചസാരയുടെ ഉപഭോഗം വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Americans eating 358 million kg more sugar a year as world gets hotter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.