തിരുവനന്തപുരം: നിർധന രോഗികൾക്ക് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ അറിയിച്ചു.
എൽ.ഐ.സിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2025 - 26 വർഷത്തിൽ 100 രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നൽകും. ഇതിനായി 1.25 കോടി രൂപ എൽ.ഐ.സിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർ.സി.സിക്ക് കൈമാറാൻ ധാരണയായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ ആർ.സി.സിക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.