​നൊവോ നോർഡിസ്ക് 

വണ്ണം കുറയ്ക്കാൻ ചെലവ് കുറയ്ക്കാം; ഡെൻമാർക്കി​​ന്റെ പേറ്റന്റ് പോകുന്നു; മരുന്നിന് വില 80 ശതമാനം മുതൽ 90 ശതമാനം വരെ കുറയും

മുംബൈ: വണ്ണം കുറയ്ക്കൽ ഇനി എളുപ്പവും ചെലവുകുറഞ്ഞതുമാകും; വണ്ണം കുറയ്ക്കാനായി ആളുകൾ വ്യാപകമായി ഉപ​യോഗിക്കുന്ന ജനപ്രിയ മരുന്നായ ഡെൻമർക്ക് കമ്പനി നൊവോ നോർഡിസ്കിന്റെ സെമാഗ്ലൂടെഡിന്റെ പേറ്റന്റ് മാർച്ചിൽ അവസാനിക്കുന്നതോടെ ഇന്ത്യയിലെ പ്രമുഖ ഫാർമാ കമ്പനികൾ അതി​ന്റെ ജനറിക് മരുന്ന് സ്വന്തമായി ഉൽപാദിപ്പിക്കാൻ ഒരുങ്ങുന്നു. ഇതോടെ ഈ മരുന്നിന്റെ വില 80 ശതമാനംവരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡോ. റെഡ്ഡിയുടെ സൺ ഫാർമസ്യൂട്ടിക്കൽസ്, സിപ്ല, മാൻ​കൈൻഡ് ഫാർമ, സൈഡസ് ലൈഫ് സയൻസസ്, എറിസ് ലൈഫ്സയൻസസ് എന്നീ കമ്പനികളാണ് ഇതിനായി ആദ്യം രംഗത്തുവരുന്നത്. ഇവരുടെ സ്വന്തം മരുന്ന് മാർക്കറ്റിൽ വരുന്നതോടെ വില 90 ശതമാനം വരെ കുറയുമെന്നാണ് കമ്പനികൾ അവകാശപ്പെട്ടുന്നത്. ഇപ്പോൾ ഈ മരുന്നുകൾക്ക് ഒരുമാസത്തേക്ക് 17,000 മുതൽ 26,000 രൂപ വരെയാണ് വില. അമിത വണ്ണമുളളവർക്കും ഡയബറ്റിക് രോഗികൾക്കും ഇത്​ പ്രതീക്ഷ നൽകുന്ന വാർത്തയാണ്.

കമ്പനികളെ സംബന്ധിച്ച് അവരുടെ മാർക്കറ്റ്‍ വിപുലമാകും. ഇപ്പോൾ 700 കോടിയുടെ മാർക്കറ്റാണ് വണ്ണം കുറയ്ക്കൽ മരുന്നുകളുടെ മേഖലയിൽ ഇന്ത്യയിലുള്ളത്. വില കുറയുകയും കൂടുതൽ ആളുകൾ ഉപയോഗിക്കുകയും ചെയ്യുന്നതോടെ വിൽപനയും ഉപയോഗവും വർധിക്കുകയും മാർക്കറ്റ് വിപലമാവുകയും ചെയ്യും. 8000 മുതൽ10,000 വരെ കോടിയുടെ വിപണിയാകും എന്നാണ് ഫാർമാ കമ്പനികളുടെ പ്രതീക്ഷ.

ഭാരം കുറയ്ക്കുന്ന തൻമാ​ത്രകളായ സെമാഗ്ലൂ​​​ൈട്ടഡ്, ടിർസെപ്പാടൈഡ് എന്നിവയിലൂ​ടെ ഉൽപാദിപ്പിക്കുന്ന മരുന്നുകളായിരിക്കും ഇനി മാർക്കറ്റിൽ കൂടുതസ്കിന്റെ ഇന്ത്യയിലെ പേറ്റന്റ് അടുത്ത മാർ​ച്ചോടെ അവസാനിക്കും. 

Tags:    
News Summary - Cost of weight loss can be reduced; Denmark's patent expires; price of drug will be reduced by 80 percent to 90 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.