മാക്സ് വെർസ്റ്റപ്പൻ
ലോകത്തെ മികച്ച റേസിങ് മത്സരമായ ഫോർമുല 1ൽ നാല് തവണ ചാമ്പ്യനായ മാക്സ് വെർസ്റ്റപ്പൻ ട്രാക്കിൽ മികച്ച ഡ്രൈവിങ് പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. ട്രാക്കിലെ സാഹസിക ഡ്രൈവിങ്ങിനും തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനും ഏറെ പ്രസിദ്ധനായ റെഡ്ബുൾ റേസിങ് ഡ്രൈവർ വെർസ്റ്റപ്പൻ ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിട്ടുണ്ട്. രാജ്യത്തെ വാഹനപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട ചില വാഹനവും മാക്സ് വെർസ്റ്റപ്പൻ നിരസിച്ചിട്ടുണ്ട്.
'ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്യുന്നത് താങ്കൾക്ക് ഇഷ്ടമാണോ?' എന്ന ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ഏറെ വൈറലായിരിക്കുന്നത്. 'ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനങ്ങൾ ഓടിക്കുന്നത് ശെരിക്കും എന്നെ ബോറടിപ്പിക്കുന്നു. മാത്രമല്ല അതൊരു ആന്റി-ഡ്രൈവിങ് രീതിയാണ്. ഫ്രണ്ട്-വീൽ വാഹനങ്ങൾ ഞാൻ സിമുലേറ്റിലും ഓടിച്ചിട്ടുണ്ട്. ഇതുവരെ ഞാൻ ഓടിച്ച വാഹനങ്ങളിൽ ഏറ്റവും മോശം അനുഭവമാണ് എനിക്കത് നൽകിയിട്ടുള്ളതെന്ന്' താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഫ്രണ്ട്-വീൽ ഡ്രൈവ് വേരിയന്റുകൾ പ്രധാനമായും എഞ്ചിനുകളിലേക്കാണ് കരുത്ത് പകരുന്നത്. ഇന്ത്യൻ മാർക്കറ്റുകളിൽ സാധാരണമായി ഉപയോഗിക്കുന്ന ഒരു പവർട്രെയിൻ വകഭേദമാണിത്. ഇത് മൂലം വാഹനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതോടൊപ്പം കൂടുതൽ ഇന്ധനക്ഷമതയും വാഗ്‌ദാനം കമ്പനികൾക്ക് സാധിക്കുന്നു. കൂടാതെ ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനങ്ങളിൽ ക്യാബിനുള്ളതിൽ ധാരാളം സ്ഥലം ലഭിക്കുന്നു. അതിനാൽ തന്നെ രാജ്യത്തെ വാഹനപ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളത് ഇത്തരം മോഡലുകൾക്കാണ്.
റിയർ-വീൽ ഡ്രൈവ് വാഹനങ്ങളുമായി ഫ്രണ്ട്-വീൽ കാറുകളെ താരതമ്യം ചെയ്യുമ്പോൾ സ്റ്റിയറിങ് വീൽ, വാഹനത്തിന്റെ ഭാരം, കോർണിങ് ബാലൻസ് തുടങ്ങിയവയിൽ വലിയ മാറ്റങ്ങൾ വരുന്നുണ്ടെന്നും മാക്സ് വെർസ്റ്റപ്പൻ അഭിപ്രായപ്പെട്ടു. അതിനാലാണ് ഫോർമുല 1 റേസിങ്ങിൽ ഉപയോഗിക്കുന്ന സ്പോർട്സ് കാറുകൾക്ക് എപ്പോഴും റിയർ-വീൽ വകഭേദം ഉപയോഗിക്കുന്നതെന്നും വെർസ്റ്റപ്പൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.