മസ്കിന് രണ്ടരലക്ഷം കോടിയുടെ ഓഹരികൾ നൽകി ടെസ്‍ല

വാഷിങ്ടൺ: 5000 കോടി ഡോളർ ശമ്പള പാക്കേജ് കോടതി തള്ളിയതിനു പിന്നാലെ ടെസ്‍ലയിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഇലോൺ മസ്കിന് 2900 കോടി ഡോളറിന്റെ (2,55,270കോടി രൂപ) ഓഹരികൾ നൽകി കമ്പനി.

മസ്ക് വളർത്തി വലുതാക്കിയ കമ്പനിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം. ശമ്പള പാക്കേജ് റദ്ദാക്കിയതിനെതിരായ കേസ് കോടതിയിലാണ്. യു.എസ് ചരിത്രത്തിലില്ലാത്ത ഉയർന്ന തുകയായതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് ഡെലാവർ കോടതി വ്യക്തമാക്കിയിരുന്നത്.

കേസ് വിജയിച്ചാൽ ഓഹരികൾ തിരിച്ചുവാങ്ങി ശമ്പള പാക്കേജ് 5000 കോടിയെന്നത് 5600 കോടിയായി ഉയർത്തുമെന്നും കമ്പനി അറിയിച്ചു.

Tags:    
News Summary - Jackpot For Elon Musk! Tesla Board Approves Rs 2.5 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.